14 November Thursday
സംഭവം അന്തിക്കാട‌് പൊലീസ‌് സ‌്റ്റേഷനിൽ

‘ വായിച്ച‌ിട്ട‌് പോയാൽ മതി ’

അബ്ബാസ‌് വീരാവുണ്ണിUpdated: Thursday Jun 20, 2019

വായനദിനത്തിൽ അന്തിക്കാട് പൊലീസ് സ്‌റ്റേഷനിൽ സംഘടിപ്പിച്ച വായന സൗഹൃദം

അന്തിക്കാട്
വാദിയായാലും  പ്രതിയായാലും വായനദിനത്തിൽ  അന്തിക്കാട് പൊലീസ് സ‌്റ്റേഷനിൽ എത്തിയവർ വായനയുടെ  സ്വാദറിഞ്ഞാണ‌് ബുധനാഴ‌്ച മടങ്ങിയത‌്. സ‌്റ്റേഷനിൽ  ഒരുക്കിയ സൗഹൃദ സദസ്സ‌്  വായനദിനത്തിൽ പുതുമയാർന്നതുമായി. ‌ മണലൂർ സ്വദേശിനി കുന്നത്തുള്ളി വിനോദിനിയും സഹോദരൻ ശ്രീനിവാസനും ഒരു വഴിതർക്കത്തിന് പരിഹാരം തേടിയാണ്  ആദ്യ പരാതിക്കാരായി അന്തിക്കാട്  സ‌്റ്റേഷനിലെത്തിയത്.  സ്റ്റേഷൻ പി ആർഒ യുടെ മുറിയിൽ ചെറു വായനാ സൗഹൃദ സദസ്സൊരുക്കിയാണ് ആദ്യ പരാതിക്കാരെ   സ്വീകരിച്ചത്.   സ‌്റ്റേഷനിലെത്തിയ  എല്ലാവരും  രാവിലത്തെ വായന സൗഹൃദത്തിൽ പങ്കാളികളായി. 2012 ലാണ്‌ ജനമൈത്രിവായനശാല  ഇവിടെ സ്ഥാപിക്കപ്പെട്ടത്. 2000 പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമായി   വായനയെ  പ്രോത്സാഹിപ്പിക്കുന്ന ഈ പൊലീസ് സ‌്റ്റേഷൻ മാതൃകയായിരിക്കയാണ‌്. 
സ്റ്റേഷനിൽ പ്രതികളായി എത്തിയവരിൽ പലരും വായനയുടെ രസമറിഞ്ഞാണ്സ്റ്റേഷൻ വിടുക‌.  വിദ്യാർഥികളും വായനശാലയിലെ അംഗങ്ങളായി മാറുകയും രജിസ്റ്റർ മുഖേന പുസ്തകങ്ങൾ എടുത്ത് വീടുകളിൽ കൊണ്ടുപോയി  വായിക്കും.  പൊലീസുദ്യോഗസ്ഥർ മറുന്നതിനനുസരിച്ച് വായനശാലയും സ്ഥലം മാറ്റപ്പെട്ടു. 
വായനശാല സ്ഥാപിയ്ക്കപ്പെട്ട മുറിയിന്ന് എസ്ഐ യുടെ ക്യാബിനായി രൂപം മാറി.ജനമൈത്രിയുടെ ഭാഗമായി സ്ഥാപിക്കപ്പെട്ട അക്ഷയ കേന്ദ്രം  ഒരു എസ‌്പി യുടെ നിർദേശാനുസരണം അടച്ചുപൂട്ടി.
ഒഴിവ് വന്ന ആ മുറി പിന്നീട് സ്റ്റേഷൻ പിആർഒയുടെ മുറിയും വായനമുറിയുമായി രൂപം മാറുകയായിരുന്നു. നിലവിൽ ഷെൽഫുകളിൽ വളരെ കുറവ് പുസ്തകങ്ങൾ മാത്രമെയുള്ളൂ.  
സ്റ്റുഡൻസ് പൊലീസിനെ ഉപയോഗപെടുത്തി വായനശാല നവീകരിക്കാനും ജനപ്രതിനിധികളെ ഉൾപ്പെടുത്തി  കൂടുതൽ ജനകീയമാക്കാനും ശ്രമിക്കുമെന്ന‌്  സിഐ മുഹമ്മദ് എം ഹനീഫ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top