16 September Monday
ഡിവൈഎഫ്‌ഐ

യുവതയൊന്നായ്‌ ‘ഹൃദയപൂർവം’

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
പാലക്കാട് 
വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെ ഹൃദയപൂർവം പദ്ധതിക്ക് ജില്ല ആശുപത്രിയിൽ തുടക്കമായി. ജില്ലാതല ഉദ്‌ഘാടനം സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്  നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ടി എം ശശി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, ജില്ലാ സെക്രട്ടറി കെ പ്രേംകുമാർ, ട്രഷറർ എം രാജേഷ്, സിപിഐ എം ഏരിയ സെക്രട്ടറി കെ വിജയൻ എന്നിവർ സംസാരിച്ചു. 
യാക്കരമേഖലയിൽനിന്ന് ശേഖരിച്ച 1150 പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള രാത്രിഭക്ഷണം ദിവസവും നൽകും.  
പ്രധാന വാർത്തകൾ
 Top