02 December Wednesday

ഗോത്ര സാരഥി പദ്ധതി നടപ്പാക്കണം: ബാലസംഘം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
പാലക്കാട് 
ആദിവാസി കോളനികളിലെ  കുട്ടികൾകൾക്ക്‌ വിദ്യാദ്യാസത്തിനുള്ള യാത്രാ സൗകര്യം ഒരുക്കുന്ന  ‘ഗോത്രസാരഥി’ പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലായിടത്തും ഉറപ്പുവരുത്തണമെന്ന് ബാലസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
പ്ലസ് വൺ വിദ്യാർഥിനി കൊലപ്പെട്ട മുതലമടയിലെ മൂച്ചിക്കുണ്ട് ആദിവാസി കോളനി ബാലസംഘം ഭാരവാഹികൾ സന്ദർശിച്ചു. 
പ്രതിയെ വളരെ വേഗം അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ബാലസംഘം അഭിനന്ദിച്ചു. സംസ്ഥാന കൺവീനർ ടി കെ നാരായണദാസ്, ജില്ലാ സെക്രട്ടറി കെ പ്രേംജിത്ത്,  പ്രസിഡന്റ്‌ എൻ ദയ, ജില്ലാ കൺവീനർ എം സി വാസുദേവൻ, കോ--ഓർഡിനേറ്റർ പി ടി രാഹേഷ്, കൊല്ലങ്കോട് എരിയ സെക്രട്ടറി ജിജി, പ്രസിഡന്റ് അഖിൽ, കോ - ഓർഡിനേറ്റർ പ്രസാദ്, സിപിഐ എം മുതലമട ലോക്കൽ സെക്രട്ടറി തിരുചന്ദ്രൻ, വില്ലേജ് കൺവീനർ ഇക്ബാൽ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ വിനേഷ് എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top