25 May Monday

ഇ എം എസിന്റെ ഓർമയിൽ നാട്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

ഇ എം എസ്‌ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി സി കെ രാജേന്ദ്രൻ പതാക ഉയർത്തുന്നു

പാലക്കാട്‌
ആധുനിക കേരളത്തിന്റെ ശിൽപ്പിയും കമ്യൂണിസ്‌റ്റ്‌ ആചാര്യനുമായിരുന്ന ഇ എം എസിന്റെ സ്‌മരണ പുതുക്കി.  സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പാർടി ഓഫീസുകളിലും പതാക ഉയർത്തി. 
കൊറോണ രോഗ പശ്‌ചാത്തലത്തിൽ അനുസ്‌മരണ പൊതുയോഗങ്ങൾ ഒഴിവാക്കിയിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പതാക ഉയർത്തി. ദേശാഭിമാനി യൂണിറ്റിൽ മാനേജർ ഐ പി ഷൈൻ പതാക ഉയർത്തി. 
എ കെ ജി അനുസ്‌മരണ ദിനമായ 22 വരെ വിവിധ പരിപാടികളാണ്‌ നിശ്‌ചയിച്ചിരുന്നത്‌. അത്‌ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും പാർടി പ്രവർത്തകർ സജീവമാകാനും നിർദേശം നൽകി.
പ്രധാന വാർത്തകൾ
 Top