04 April Saturday

അപകടം ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ മാർബിൾ പാളികള്‍ക്കിടയില്‍ കുരുങ്ങി ചുമട്ടുതൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

 

കൂറ്റനാട്
കണ്ടെയ്‌നറിൽനിന്ന് ചെറിയ ലോറിയിലേക്ക് മാർബിൾ മാറ്റുന്നതിനിടെ പാളികൾക്കിടയിൽ കുരുങ്ങി തൊഴിലാളി മരിച്ചു.  വെളിമുട്ട്‌ പടിക്കൽ പള്ളിയിൽമാട്‌ നീലാട്ട്തൊടിയിൽ പരേതനായ അഹമ്മദ്കോയയുടെ മകൻ എൻ പി അബ്ദുൾനാസർ (45)ആണ്‌ മരിച്ചത്‌. ബുധനാഴ്‌ച പുലർച്ചെ രണ്ടരയോടെ പെരിങ്ങോട് മതുപ്പുള്ളിയിലാണ് അപകടം.
 മതുപ്പുള്ളി സ്വദേശി അൻവറിന്റെ വീട്‌ നിർമാണത്തിന്  കൊച്ചിയിൽനിന്ന്‌ കൊണ്ടുവന്ന മാർബിൾ  അഞ്ചുപേര്‍ ചേര്‍ന്നാണ്  ഇറക്കിയത്. കണ്ടെയ്‌നറിൽനിന്ന്‌ ഇറക്കുന്നതിനിടെ  മാർബിൾ ചെരിഞ്ഞ്‌ വീഴുകയായിരുന്നു.  മറ്റ് നാലുപേരും ഒഴിഞ്ഞുമാറി. നാസർ പാളികൾക്കിടയിൽപ്പെട്ടു. കഴുത്ത് കുടുങ്ങിയ നിലയിലായിരുന്നു. കുന്നംകുളത്തുനിന്ന്‌ അഗ്നിരക്ഷാസേനയെത്തി  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  വർഷങ്ങളായി  മാർബിൾ ഇറക്കുന്ന തൊഴിലാളിയാണ്‌ അബ്ദുൾനാസർ. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പടിക്കൽ ജുമാഅത്ത് പള്ളിയിൽ ഖബറടക്കി. ഉമ്മ: ഖദീജ. ഭാര്യ: ഹാജറ. മക്കൾ: ഹാഷിർ, ഫാത്തിമ അംന.
നവംബർ 12ന്‌ കോട്ടായി കാളികാവ്‌ ചെറുകുളത്ത്‌  കണ്ടെയ്‌നർ ലോറിയിൽനിന്ന്‌ ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍  പാളികൾ മറിഞ്ഞുവീണ്‌ രണ്ട് ചുമട്ടുതൊഴിലാളികൾ മരിച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top