01 April Wednesday

സിമന്റ് എജന്റ് ചമഞ്ഞ്‌ തട്ടിപ്പ്‌: അന്വേഷണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
കൊല്ലങ്കോട്
സിമന്റ് ഏജന്റ് ചമഞ്ഞ് പണവും ബൈക്കുമായി കടന്ന യുവാവിനെ തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലങ്കോട്ടെ കെട്ടിടനിർമാണ കരാറുകാരനായ മരുതിപ്പാറ സെയ്ത്‌മുസ്തഫയുടെ ഒരുവർഷം പഴക്കമുള്ള ബൈക്കും സിമന്റ്‌തുകയായി വാങ്ങിയ 16,000രൂപയുമായാണ്‌ മുങ്ങിയത്‌. കോട്ടയം സ്വദേശിയാണെന്നാണ്‌  സൂചന .
ഫെഡറൽ ബാങ്കിനുസമീപം നിർമാണത്തിലുള്ള കെട്ടിടത്തിനുസമീപം എത്തിയ യുവാവ് കരാറുകാരൻ സെയ്ത്‌മുസ്തഫയോട് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സിമന്റ്‌ എത്തിച്ചുനൽകാമെന്ന്  പറഞ്ഞു.കെട്ടിട ഉടമയിൽനിന്ന്‌ പണംവാങ്ങി, കൊടുവായൂരിൽനിന്ന്‌ സിമന്റ് വാങ്ങി കൊല്ലങ്കോട് എത്തിച്ചു. സെയ്ത്‌ മുസ്തഫയിൽനിന്ന്‌ 16,000രൂപ വാങ്ങി, ഭക്ഷണം കഴിച്ചിട്ടുവരാമെന്ന്‌ പറഞ്ഞ് ഗുഡ്‌സ്‌ ഓട്ടോഡ്രൈവറെയുംകൂട്ടി സെയ്ത്‌ മുസ്തഫയുടെ ബൈക്കുമായി യുവാവ് മുങ്ങുകയായിരുന്നു. 
സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ ലഭിച്ച  ചിത്രം ഉപയോഗിച്ച് അന്വേഷണം ഊർജിതമാക്കിയെന്ന്‌ പൊലീസ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top