27 February Thursday

പൾസ്‌ പോളിയോ 1,64,655 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

 

പാലക്കാട് 
ജില്ലയിൽ ഞായറാഴ്‌ച പോളിയോ തുള്ളിമരുന്ന് നൽകിയത് അഞ്ചു വയസ്സിനുതാഴെയുള്ള 1,64,655 കുട്ടികൾക്ക്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള 920 കുഞ്ഞുങ്ങൾക്കും തുള്ളിമരുന്ന് നൽകി. 
ബൂത്തുകളിലൂടെ തുള്ളിമരുന്ന് ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് വരും ദിവസങ്ങളിൽ ഗൃഹസന്ദർശനങ്ങളിലൂടെ തുള്ളിമരുന്ന് നൽകും. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി നിർവഹിച്ചു. നഗരസഭാ കൗൺസിലർ എം മോഹൻ ബാബു അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) കെ പി റീത്ത മുഖ്യപ്രഭാഷണം നടത്തി. 
ജില്ലാ ആർസിഎച്ച് ഓഫീസർ ടി കെ ജയന്തി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട്  ജയശ്രീ, സംസ്ഥാന നിരീക്ഷകൻ ഡോ. അലിഗർ ബാബു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയാ ഓഫീസർ സി വി വിനോദ് എന്നിവർ സംസാരിച്ചു. പോളിയോ വാക്സിനേഷൻ 76.60 ശതമാനം പൂർത്തിയാക്കി.  ആകെ 2,14,942 കുട്ടികൾക്കാണ് നൽകേണ്ടിയിരുന്നത്‌. ഗ്രാമപ്രദേശങ്ങളിൽ 1,49,330 പേർക്കും നഗരപ്രദേശങ്ങളിൽ 15,325പേർക്കും നൽകി.
പ്രധാന വാർത്തകൾ
 Top