29 February Saturday

നവീകരിച്ച കള്ളിയമ്പാറ കുളം ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
ചിറ്റൂർ
വടകരപ്പതി പഞ്ചായത്തിലെ നവീകരിച്ച കള്ളിയമ്പാറ കുളം, കർഷക പരിശീലനം എന്നിവ മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ് കുഴന്തൈ തെരേസ അധ്യക്ഷയായി. ഗുണഭോക്തൃ കമ്മിറ്റി കൺവീനർമാരെ പഞ്ചായത്ത് സെക്രട്ടറി ജോയ് ജോൺ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ചിന്നസ്വാമി, പഞ്ചായത്തംഗം മേഴ്സി മാർഗരറ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താര മനോഹരൻ, കള്ളിയമ്പാറ കുളം കൺവീനർ പാർഥസാരഥി, മണിയക്കാരൻ ചള്ളക്കുളം കൺവീനർ അരുൾമരി പാപ്പു, ഫാദർ ആൽബർട്ട് ആനന്ദ്‌രാജ്, ആർ ശശികുമാർ, കെ യു പ്രസാദ്, മണ്ണ് സംരക്ഷണ വിഭാഗം ഓവർസിയർ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top