08 December Wednesday

അണക്കെട്ട്; 
ഒഴുക്കുന്ന വെള്ളം കുറച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

 

പലക്കാട്‌
ജില്ലയിലെ എട്ടിൽ ആറ്‌ പ്രധാന അണക്കെട്ടുകളുടെയും ഷട്ടർ തുറന്നിട്ടുണ്ടെങ്കിലും പുറത്തേക്ക്‌ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ്‌ കുറച്ചു. ചുള്ളിയാറിൽ ആകെ ശേഷിയുടെ 95 ശതമാനം വെള്ളമുണ്ട്‌. മൂന്ന്‌ ഷട്ടറും രണ്ട്‌ സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്‌. പോത്തുണ്ടിയുടെ മൂന്ന്‌ ഷട്ടറും ഒരു സെന്റിമീറ്റർ മാത്രമാണ്‌ തുറന്നത്‌. 99 ശതമാനം വെള്ളം നിറഞ്ഞു. മീങ്കരയിൽനിന്ന്‌ ചുള്ളിയാറിലേക്ക്‌ വെള്ളമൊഴുക്കുന്നു. ആകെ സംഭരണശേഷിയുടെ 89 ശതമാനം വെള്ളമുണ്ട്‌. മലമ്പുഴയിൽ നാല്‌ ഷട്ടറും രണ്ട്‌ സെന്റിമീറ്റർ വീതം തുറന്നിട്ടുണ്ട്‌. മംഗലത്തിലെ ആറ്‌ ഷട്ടർ 10 സെന്റിമീറ്റർ വീതവും കാഞ്ഞിരപ്പുഴയുടെ  മൂന്ന്‌ ഷട്ടർ 15 സെന്റിമീറ്റർ വീതവും തുറന്നിട്ടുണ്ട്‌. കാഞ്ഞിരപ്പുഴയുടെ റിവർ സ്ലൂയിസ്‌  ഷട്ടറും രണ്ട്‌ സെന്റിമീറ്റർ ഉയർത്തി. ശിരുവാണിയുടെ റിവർ സ്ലൂയിസ്‌  ഷട്ടർ 20 സെന്റിമീറ്റർ തുറന്നിട്ടുണ്ട്‌. വാളയാറിൽമാത്രം പ്രത്യേകിച്ച്‌ മുന്നറിയിപ്പുകളൊന്നുമില്ല. ഇവിടെ ആകെ ശേഷിയുടെ 82 ശതമാനം വെള്ളമാണുള്ളത്‌. പരമാവധി ജലനിരപ്പ്‌ 203 മീറ്ററാണെന്നിരിക്കെ 201.50 മീറ്ററിൽ നീല ജാഗ്രതയും 202 മീറ്ററിൽ ഓറഞ്ച്‌ ജാഗ്രതയും 202.30 ൽ ചുവപ്പ്‌ ജാഗ്രതയും പ്രഖ്യാപിക്കും.
ഡാമുകളിലെ നിലവിലെ ജലനിരപ്പും പരമാവധി ജലനിരപ്പും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top