13 November Wednesday

അണക്കെട്ടുകൾ നിറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

ജലനിരപ്പുയർന്നതിനെത്തുടർന്ന്‌ മലമ്പുഴ ഡാമിന്റെ ഷട്ടർ തുറന്നപ്പോൾ

പാലക്കാട്‌
മഴയിൽ ജലനിരപ്പ്‌ ഉയർന്നതിനെത്തുടർന്ന്‌ മലമ്പുഴ, കാഞ്ഞിരപ്പുഴ, മംഗലം, വാളയാർ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. മീങ്കര, ചുള്ളിയാർ അണക്കെട്ടുകൾമാത്രമാണ്‌ നിറയാനുള്ളത്‌. 
വെള്ളിയാഴ്‌ച  രാവിലെ മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറും  മൂന്ന്‌ സെന്റിമീറ്റർ ഉയർത്തി. മഴ കനത്തതോടെ രാത്രി 8.30 ന്‌ അഞ്ച്‌ സെന്റിമീറ്ററായും പത്തിന്‌ പത്ത്‌ സെന്റിമീറ്ററായും ഉയർത്തി. വീണ്ടും  ഉയർത്തരുതെന്ന്‌ എഡിഎം നിർദേശിച്ചു.  114.82 മീറ്ററാണ് നിലവിലെ ജലനിരപ്പ്‌. പരമാവധി ജലനിരപ്പാവട്ടെ 115.06 മീറ്ററും. 
വാളയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ അഞ്ചു സെന്റീമീറ്റർ വീതവും മംഗലം അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറുകൾ രണ്ട്‌ സെന്റീമീറ്റർ വീതവും കാഞ്ഞിരപ്പുഴയുടെ മൂന്നു ഷട്ടറുകൾ അഞ്ചു സെന്റീമീറ്ററും ഉയർത്തി. 
പോത്തുണ്ടി അണക്കെട്ട്‌ രാത്രി പത്തിന്‌ 4.5 സെ.മീറ്ററും 10.45ന്‌ ആറ്‌ സെന്റീമീറ്ററായും  ഉയർത്തി. മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിലെ  ജലനിരപ്പ്‌ പരമാവധി സംഭരണശേഷിക്കടുത്ത്‌ എത്തി. 156.36 മീറ്റർ പരമാവധി ജലനിരപ്പുള്ള മീങ്കരയിൽ നിലവിൽ 155.45 മീറ്റർ വെള്ളമാണുള്ളത്‌. 
ചുള്ളിയാറിൽ 152.7 മീറ്ററാണ്‌ ജലനിരപ്പ്‌. പരമാവധി ജലനിരപ്പ്‌ 154.08 മീറ്ററും.
പ്രധാന വാർത്തകൾ
 Top