പട്ടാമ്പി
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിരോധം ഉയർത്തണമെന്ന് കേരള കോ–--ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യാത്രയയപ്പ് സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്‌ബാബു ഉദ്ഘാടനം ചെയ്‌തു.
കെസിഇയു ജില്ലാ പ്രസിഡന്റ് എൻ രാജൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി എം മോഹനൻ, എൻ പി വിനയകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, കെസിഇയു സംസ്ഥാന സെക്രട്ടറി കെ ബി ജയപ്രകാശ്, വി ഗുരുവായൂരപ്പൻ, വി പി ഹരിനാരായണൻ എന്നിവർ സംസാരിച്ചു. വി പി ഹരിനാരായണൻ, എം സുന്ദരൻ, എം എം സുരേഷ്ബാബു, പി കെ മോഹൻദാസ്, ആർ കുഞ്ചുസ്വാമി, ടി ആർ രാധാകൃഷ്ണൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
പ്രതിനിധി സമ്മേളനത്തിലെ ചർച്ചകൾക്ക് സംസ്ഥാന പ്രസിഡന്റ് പി എം വഹീദ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി കെ കെ സുരേഷ്‌കുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ സി ജയപ്രകാശ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എൻ രാജേഷ് (പ്രസിഡന്റ്), കെ പ്രസാദ്, സി ഗിരിജ വല്ലഭൻ, എ സോമസുന്ദരൻ, സി ജയപ്രകാശ്, എസ് അജയകുമാർ, പി വി രാജൻ (വൈസ് പ്രസിഡന്റുമാർ), കെ കെ സുരേഷ്‌കുമാർ (സെക്രട്ടറി), വി ഗുരുവായൂരപ്പൻ, ആർ ജയകുമാർ, ടി നാരായണൻകുട്ടി, എ ഹേമലത, കെ ചെന്താമരാക്ഷൻ (ജോയിന്റ് സെക്രട്ടറിമാർ), വി പി സമീജ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..