പാലക്കാട്
കേന്ദ്രസർക്കാരിന്റെ സഹകരണ വിരുദ്ധനീക്കങ്ങൾക്കെതിരെയും മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ ഉയർത്തുന്ന ഭീഷണിക്കെതിരെയും പാലക്കാട് സർക്കിൾ സഹകരണ യൂണിയൻ സഹകാരി ധർണ സംഘടിപ്പിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ റൈസ് പാർക്ക് ചെയർമാൻ സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ. ജയദാസൻ അധ്യക്ഷനായി. എസ് സുഭാഷ് ചന്ദ്രബോസ്, എം എ അരുൺകുമാർ, ഭരത്, ചൈതന്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
മണ്ണാർക്കാട് നടത്തിയ സഹകാരി ധർണ കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം പി എ ഉമ്മർ ഉദ്ഘാടനം ചെയ്‌തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം പുരുഷോത്തമൻ അധ്യക്ഷനായി. പി രാജഗോപാൽ, പി പി കെ അബ്ദുറഹിമാൻ, എൻ മണികണ്ഠൻ എന്നിവർ സംസാരിച്ചു.
ആലത്തൂരില്‍ പിഎസിഎസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ എൻ സുകുമാരൻ ഉദ്ഘാടനം ചെയ്‌തു. ആലത്തൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ ജി ബാബു അധ്യക്ഷനായി. ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് വി പ്രഭാകരൻ, കണ്ണമ്പ്ര സേവന സഹകരണ ബാങ്ക് പ്രസിഡന്റ് പി വിജയകുമാരി, പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എം എ ബക്കർ, സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടർ എൻ അമീർ എന്നിവർ സംസാരിച്ചു.
ചിറ്റൂരിൽ സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ ഇ എൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ സുരേന്ദ്രൻ അധ്യക്ഷനായി. താലൂക്കിലെ വിവിധ സഹകരണ യൂണിയനുകളിലെ സഹകാരികൾ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..