Deshabhimani

നവീകരിച്ച ബാവാ മെറ്റൽസ് 
പ്രവർത്തനം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 11:38 PM | 0 min read

പാലക്കാട് 
പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ബാവാ മെറ്റൽസിന്റെ നവീകരിച്ച ഷോറും പാലക്കാട് മാർക്കറ്റ് റോഡിൽ തുറന്നു. പി കെ നസീമ ഉദ്‌ഘാടനം ചെയ്‌തു. നാലുനിലകളിലായി സ്റ്റീൽ, ബ്രാസ്, അലുമിനിയം, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സാധനങ്ങൾ സൗകര്യപ്രദമായി തെരഞ്ഞെടുക്കാം. നാലുപതിറ്റാണ്ടിലധികമായി ഗുണമേന്മയേറിയതും ആദായകരവുമായ വീട്ടുപകരണങ്ങൾ ലഭ്യമാക്കുന്നതിൽ ശ്രദ്ധാലുക്കളായ ബാവാ മെറ്റൽസ് വിൽപ്പനാനന്തര സേവനത്തിലും മുൻപന്തിയിലാണ്. നിലവിളക്കുകളുടെ വൈവിധ്യം നിറഞ്ഞ ശ്രേണി പുതിയ ഷോറുമിനെ വേറിട്ടതാക്കുന്നു. വിശാലമായ പാർക്കിങ് സൗകര്യവുമുണ്ടെന്ന്‌ ഉടമകളായ കെ ജെ മുഹമ്മദ് ഷമീറും കെ ബി മുഹമ്മദ് ജാഫറും പറഞ്ഞു.  ഓണം പ്രമാണിച്ച് ആദായവിൽപ്പന ഒരുക്കിയിട്ടുണ്ടെന്നും പൊതുജനങ്ങൾ പരമാവധി സൗകര്യം ഉപയോഗപ്പെടുത്തണമെന്നും ബ്രാഞ്ച് മേധാവി ഫത്തീൻ കെ ഷമീർ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home