20 August Tuesday
എ‌സ‌്എഫ‌്ഐ ജില്ലാ മാർച്ച്‌

കുപ്രചാരണം തള്ളി ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
പാലക്കാട‌്
വിദ്യാർഥി ഹൃദയത്തിൽ ഇടമുറപ്പിച്ച‌് ആയിരങ്ങൾ പങ്കെടുത്ത എസ‌്എഫ‌്ഐ ജില്ലാ മാർച്ച‌്. സമീപകാലത്ത്‌ എസ‌്എഫ‌്ഐക്കെതിരെ നടന്ന പ്രചാരണങ്ങൾ കാറ്റിൽപ്പറത്തി ആയിരക്കണക്ക‌ിന‌് പെൺകുട്ടികളടക്കം ശുഭ്രപതാകയേന്തി തെരുവിലിറങ്ങിയപ്പോൾ നുണപ്രചാരകർ  വായടക്കി. പാലക്കാട്‌ നഗരം സാക്ഷിയായ വൻ വിദ്യാർഥി പ്രവാഹമായിരുന്നു വ്യാഴാഴ്‌ച നടന്നത്‌.
ഇൻഡോർ സ‌്റ്റേഡിയത്തിന‌് സമീപത്ത‌ുനിന്ന‌് പാലക്കാട‌് കലക്ടറേറ്റിലേക്ക‌് നടന്ന എസ‌്എഫ‌്ഐ അവകാശ പത്രികാ റാലിയിൽ പങ്കെടുത്തത‌് ജില്ലയിലെ വിവിധ കലാലയങ്ങളിൽനിന്നുള്ള അയ്യായിരത്തോളം വിദ്യാർഥികൾ. 
സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലേക്ക‌് നടത്തിയ മാർച്ച‌് എസ‌്എഫ‌്ഐയുടെ സംഘടനാ ശക‌്തി വിളിച്ചോതുന്നതായി. 
വിദ്യാഭ്യാസ മേഖലയിലെ 51 ഇന ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച‌് മുഖ്യമന്ത്രിക്ക‌് നൽകിയ അവകാശ പത്രിക അംഗീകരിക്കണമെന്ന‌് ആവശ്യപ്പെട്ടായിരുന്നു മാർച്ച‌്. 
മാർച്ച‌് സംസ്ഥാന സെക്രട്ടറിയറ്റംഗം പി എം ദിഷ‌്ണ പ്രസാദ‌് ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് കെ എ പ്രയാൺ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എസ‌് കിഷോർ സംസാരിച്ചു. 
വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന നുണപ്രചാരണം തള്ളിക്കളഞ്ഞ‌ വിദ്യാർഥി സമൂഹം എസ‌്എഫ‌്ഐ‌ക്കൊപ്പമാണെന്ന‌് നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറി പി ദിനനാഥ‌് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എ എൻ നീരജ‌് നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top