12 November Tuesday

മഴക്കാല മോഷണം: പട്രോളിങ് ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
പാലക്കാട‌്
മഴക്കാലത്ത് മോഷണം വർധിക്കാനുള്ള സാഹചര്യമുള്ളതിനാൽ ജില്ലയിൽ പൊലീസ് പട്രോളിങ് സജീവമാണെന്ന് ഡിവൈഎസ്പി അറിയിച്ചു. നിലവിൽ ജില്ലയിൽ മഴക്കാല മോഷണ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പൊതുജനങ്ങൾ മുൻകരുതലുകളെടുക്കണമെന്ന് പൊലീസ് അറിയിച്ചു.  
ജാഗ്രത നിർദേശങ്ങൾ 
വീടുപൂട്ടി പോകുന്നവർ അയൽക്കാരെയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലും വിവരമറിയിക്കണം. മുതിർന്ന പൗരന്മാരെ തനിച്ചാക്കി പോവുകയാണെങ്കിൽ പ്രത്യേകമായി വിവരം നൽകിയിരിക്കണം.  കോടാലി, വാക്കത്തി പോലുള്ള ആയുധങ്ങൾ  അശ്രദ്ധമായി വീടിന് പുറത്തുവയ്ക്കരുത്. കറന്റ് പോയ സമയങ്ങളിൽ അസ്വാഭാവികമായ ആൾ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ അയൽവാസികളെയോ പൊലീസ് കൺട്രോൾ റൂമിലോ (100) വിവരം അറിയിക്കണം.
കിടക്കുന്നതിന് മുമ്പ് ജനലുകളും കതകുകളും അടച്ചുപൂട്ടിയെന്ന് ഉറപ്പുവരുത്തണം. അജ്ഞാതരായവരെ വീടുകൾക്കും സ്ഥാപനങ്ങൾക്കും സമീപം കിടക്കാൻ അനുവദിക്കരുത്. അയൽവാസികളുടെയും തൊട്ടടുത്തെ പൊലീസ് സ്റ്റേഷന്റെയും ഫോൺ നമ്പർ കൈയിൽ കരുതണം. 
വീടുകളുടെ മുൻവശത്തും പിൻവശത്തും ശക്തിയുള്ള വാതിലുകൾ സ്ഥാപിക്കുക. വീടിനു പുറത്തെ ലൈറ്റുകൾ ഓഫ് ചെയ്യാതിരിക്കുക.
പ്രധാന വാർത്തകൾ
 Top