13 May Thursday
ഇനി 13,000 ഡോസ്‌ മാത്രം

വാക്‌സിൻ 
സ്‌റ്റോക്ക്‌ തീരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

പാലക്കാട്‌

ജില്ലയിൽ കോവിഡ്‌ വാക്‌സിൻ ക്ഷാമം രൂക്ഷം. അവശേഷിക്കുന്നത്‌ 13,000 ഡോസ്‌ മാത്രം. രണ്ടു ദിവസത്തേക്കുള്ള വാക്‌സിൻ മാത്രമാണ്‌ ബാക്കി. ഉള്ളതിൽ കൂടുതൽ രണ്ടാം ഡോസിന്‌ നീക്കിവയ്‌ക്കും. 
വാക്‌സിൻ വിതരണത്തിന്‌ 110 കേന്ദ്രം സജ്ജമാക്കിയെങ്കിലും 25 ഇടങ്ങളിൽ മാത്രമാണ്‌ കഴിഞ്ഞ ദിവസം വാക്‌സിനേഷൻ നടത്തിയത്‌. 
ദിവസം പതിനായിരത്തിനുമേൽ കുത്തിവയ്‌പ്‌ നൽകിയത്‌ നാലായിരമായി കുറഞ്ഞു. ജനുവരി 16ന്‌ വിതരണം തുടങ്ങി ഏപ്രിൽ 17 വരെ ജില്ലയിൽ 3,97,041 പേരാണ്‌ വാക്‌സിൻ സ്വീകരിച്ചത്‌. ഇതിൽ 3,46,809 പേർ ആദ്യ ഡോസെടുത്തു. 50,232 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ എത്തിയില്ലെങ്കിൽ രണ്ടാം ഡോസ്‌ കൃത്യ സമയം‌ നൽകാനാകാതെ വരും. കോവിഷീൾഡാണ്‌ ജില്ലയിൽ വ്യാപകമായി നൽകുന്നത്‌. കോവാക്‌സിൻ കുറച്ചുമാത്രമാണ്‌ ലഭിക്കുന്നത്‌. ആവശ്യക്കാർക്ക്‌ മാത്രമാണ്‌ വിതരണം.
 സംസ്ഥാനം ആവശ്യപ്പെടുന്ന അളവിൽ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കാത്തതാണ്‌ വാക്സിന്‍ ക്ഷാമത്തിന് കാരണം. കോവിഡ്‌ രണ്ടാം വരവ്‌ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർ വാക്‌സിനെടുക്കാൻ ആശുപത്രികളിൽ എത്തുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top