ചിറ്റൂർ
കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ അണിനിരക്കണമെന്നും ലഹരിമുക്ത സമൂഹത്തിനായി അണിനിരക്കണമെന്നും അന്ധവിശ്വാസങ്ങളെ പുറന്തള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ എ ബഷീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ മുഹമ്മദ് ബഷീർ, കെ മഹേഷ്, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ടി ജയപ്രകാശ്, എൻഎഫ്പിഇ സംസ്ഥാന പ്രസിഡന്റ് പി ശിവദാസ് എന്നിവർ സംസാരിച്ചു. മേരി സിൽവസ്റ്റർ രക്തസാക്ഷി പ്രമേയവും ബി രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ സ്വാഗതവും ട്രഷറർ എം പ്രസാദ് നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി . സെക്രട്ടറി കെ സന്തോഷ്‌കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം പ്രസാദ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ: വി ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), മേരി സിൽവർസ്റ്റർ, ടി പി സന്ദീപ് (വൈസ് പ്രസിഡന്റ്), കെ സന്തോഷ്‌കുമാർ (സെക്രട്ടറി), കെ രാജേഷ്, ജി ജിഷ (ജോ.സെക്രട്ടറി), എം പ്രസാദ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..