31 March Friday
ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്‌സ്‌ ഓര്‍​ഗനൈസേഷന്‍ കൺവൻഷൻ

പൊതുജനാരോ​ഗ്യ ബില്‍ ഉടന്‍ നിയമമാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

കേരള ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്‌സ് ഓര്‍​ഗനൈസേഷന്‍ ഉത്തരമേഖല കൺവൻഷൻ കെ ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

മലമ്പുഴ
പൊതുജനാരോ​ഗ്യ ബിൽ ഉടൻ നിയമമാക്കണമെന്ന്‌ കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്‌സ് ഓർ​ഗനൈസേഷൻ ഉത്തരമേഖല കൺവൻഷൻ ആവശ്യപ്പെട്ടു. മാലിന്യപ്രശ്നങ്ങൾ, പകർച്ചവ്യാധികൾ, ഭക്ഷ്യവിഷബാധ എന്നിവ കേരളത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ബിൽ വേ​ഗത്തിൽ നടപ്പാക്കണം. കെ ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസി‍ഡന്റ് എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി ടി ജിമോൻ, ഡോ.ശെൽവരാജ്, കെ ബൈജുകുമാർ, ബി എസ് സനൽകുമാർ, കെ എൻ സുരേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top