27 May Monday

വിദ്യാർഥി പ്രതിരോധത്തിന‌് സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019
പാലക്കാട‌് 
കത്തിച്ച‌് കളയാനുള്ളതല്ല ഉയർത്തിപ്പിടിക്കാനുള്ളതാണ‌് ഭരണഘടന എന്ന മുദ്രാവാക്യവുമായി എസ‌്എഫ‌്ഐ‌ ജില്ലാ കമ്മിറ്റി 26ന‌് നടത്തുന്ന വിദ്യാർഥി പ്രതിരോധത്തിന‌് സംഘാടക സമിതിയായി. യോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. പി ദിനനാഥ‌് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം കെ പി ഐശ്വര്യ സംസാരിച്ചു. എസ‌് കിഷോർ സ്വാഗതവും കെ എ പ്രയാൺ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി കെ രാജേന്ദ്രൻ (ചെയർമാൻ), എസ‌് കിഷോർ (കൺവീനർ).
പ്രധാന വാർത്തകൾ
 Top