22 October Thursday

മുതിർന്ന കമ്യൂണിസ്‌റ്റ്‌ ടി എം അബൂബക്കറിനെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
പാലക്കാട് 
കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നൂറാം വാർഷികദിനത്തിൽ ജില്ലയിലെ മുതിർന്ന പാർടി അംഗം ടി എം അബൂബക്കർ(96)നെ സിപിഐ എം വലിയങ്ങാടി ലോക്കൽ കമ്മിറ്റി ആദരിച്ചു. 
ഏരിയ കമ്മിറ്റിയംഗം എം നാരായണൻ, ലോക്കൽ സെക്രട്ടറി അബ്ദുൾ സുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ ഇദ്ദേഹം താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് ആദരിച്ചത്. 
1946-ൽ പാർടി അംഗത്വം സ്വീകരിച്ച് മുഴുവൻസമയപ്രവർത്തകനായും രഹസ്യപാർടി ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായി. 
മലബാറിൽനിന്ന് മദിരാശിയിലേക്ക് എകെജി നടത്തിയ പട്ടിണിജാഥയുടെ സംഘാടകനും വാളയാർ അതിർത്തിവരെ ജാഥാംഗവുമായി. പിന്നീട് എകെജിയോടൊപ്പം 15 ദിവസം സേലം ജയിലിൽ സഹതടവുകാരനായി. 
സിപിഐ എം രൂപീകരിച്ചപ്പോൾ പാർടിയിൽ ജില്ലാ സെക്രട്ടറിയറ്റ്അംഗമായും ദീർഘകാലം പാലക്കാട് ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ വടക്കന്തറ ബ്രാഞ്ചംഗമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top