21 November Thursday

സിവിൽ സ്റ്റേഷനിൽ ആത്മഹത്യാശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
പാലക്കാട് 
കലക്ടറേറ്റ് വളപ്പിൽ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.  ആലത്തൂർ വാവുള്ളിയാപുരം കരിങ്കുളങ്ങര സ്വദേശി ബാബുവിനെ (38) ഫയർഫോഴ്‌സ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വ്യാഴാഴ്ച പകൽ സിവിൽസ്റ്റേഷനിലെത്തിയ ഇയാൾ മണ്ണെണ്ണ ദേഹത്തൊഴിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ ലൈറ്റർ പിടിച്ചുവാങ്ങിയത് അപകടമൊഴിവാക്കി.
 പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് ബാബുവിന്റെ ചൂള പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പിൽനിന്ന് അനുമതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ്‌ ആത്മഹത്യാശ്രമം. ടൗൺ സൗത്ത് പൊലീസ് കേസെടുത്തു.
പ്രധാന വാർത്തകൾ
 Top