13 October Sunday

യുണൈറ്റഡ് മർച്ചന്റ്‌സ്‌ ചേംബർ 
15 വീടുകൾക്ക് സ്ഥലം വാങ്ങി നൽകും

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024
പാലക്കാട്‌
വയനാട് ദുരന്തബാധിതരെ സഹായിക്കാൻ യുണൈറ്റഡ് മർച്ചന്റ്‌സ്‌ ചേംബർ 15 വീടുകൾക്ക് സ്ഥലം വാങ്ങി നൽകും. സംസ്ഥാന എക്സിക്യുട്ടീവ് യോഗം സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ റിപ്പോർട്ടും സംസ്ഥാന ട്രഷറർ പി എം എം ഹബീബ് കണക്കും അവതരിപ്പിച്ചു. ടി കെ ഹെൻട്രി, നിജാം ബഷി, ജോളി ചക്കിയത്ത്, കെ എം കുട്ടി, പി വി ഹംസ, പി എസ്‌ സിംപ്‌സൺ എന്നിവർ സംസാരിച്ചു. 
നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് കൗൺസിൽ 27ന് കണ്ണൂരിൽ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടത്താനും തീരുമാനമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top