01 October Saturday

ലൈബ്രറി 
കൗണ്‍സില്‍ 
പുസ്തകോത്സവം 
20 മുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
പാലക്കാട്
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി 20, 21, 22 തീയതികളിൽ പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കും. കഥാകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്യും. അറുപതോളം പ്രസാധകരുടെ നൂറിലധികം സ്റ്റാളുകൾ ഉണ്ടാകും. ലൈബ്രറികൾക്കും സ്‌കൂൾ, കോളേജ് സ്ഥാപനങ്ങൾക്കും 33.33 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് 20 ശതമാനവും ഇളവുണ്ട്‌. ജില്ലയിലെ 550ലധികം ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് ഉപയോഗിച്ച് പുതുതായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. രാവിലെ ഒമ്പത് മുതൽ രാത്രി ഏഴുവരെ പുസ്തകം വാങ്ങാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top