Deshabhimani

കുഞ്ചൻ നമ്പ്യാർ സ്‌മാരകത്തോട്‌ 
അവഗണന: പ്രതിഷേധ മാർച്ച്‌ നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 11:29 PM | 0 min read

പാലക്കാട്‌
ലെക്കിടി കുഞ്ചൻ നമ്പ്യാർ സ്‌മാരകത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച്‌ അഖില കൈരളി തുള്ളൽ ആർട്ടിസ്‌റ്റ്‌ അസോസിയേഷൻ (എകെടിഎഎ) ശനിയാഴ്‌ച പ്രതിഷേധ ധർണ നടത്തും. തുള്ളൽ കലാകാരന്മാരുടെ വേഷങ്ങളും തുള്ളൽ പാട്ടുകളുമായി ചൊൽക്കാഴ്‌ചയോടെ ലെക്കിടി കുഞ്ചൻ നമ്പ്യാർ വായനശാലയ്‌ക്ക്‌ മുന്നിൽനിന്ന്‌ രാവിലെ 10ന്‌ പ്രതിഷേധപ്രകടനം ആരംഭിക്കും. 
തുള്ളൽ കലയോടും കുഞ്ചൻ നമ്പ്യാർ സ്‌മാരകത്തോടുമുള്ള അവഗണന അവസാനിപ്പിക്കുക, സ്‌മാരകത്തിൽ കലാപഠനത്തിനുള്ള വിദ്യാർഥികളുടെ പ്രവേശനം പുനരാരംഭിക്കുക, കലാകാരന്മാരുടെ തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ. എകെടിഎഎ പ്രസിഡന്റ്‌ ശ്രീജ വിശ്വം, പരമേശ്വരൻ, നന്ദകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home