05 August Thursday
പകുതി ജീവനക്കാരെത്തി

ഉണർന്ന്‌ സർക്കാർ 
ഓഫീസുകൾ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പകുതി ജീവനക്കാർ ജോലി ചെയ്യുന്ന പാലക്കാട് ജില്ലാ പഞ്ചായത്ത് ഭരണ വിഭാഗം ഓഫീസ്

പാലക്കാട്‌
ലോക്ഡൗണിൽ ഇളവ്‌ അനുവദിച്ചതിനെത്തുടർന്ന്‌ കൂടുതൽ ജീവനക്കാർ എത്തിയതോടെ ജില്ലയിലെ സർക്കാർ ഓഫീസുകൾ ഉണർന്നു. 25 ശതമാനം ജീവനക്കാർ എല്ലാ ഓഫീസുകളിലും എത്തി. അവശ്യ വിഭാഗങ്ങളിൽ മാത്രമാണ്‌ 50 ശതമാനം ജീവനക്കാർ. സാമൂഹിക അകലമിട്ടും മുൻകരുതൽ നിർദേശങ്ങളും പാലിച്ചാണ്‌ ഓഫീസുകളുടെ പ്രവർത്തനം. ലോക്‌ഡൗൺ ഇളവിനെത്തുടർന്ന്‌ ജോലിക്കെത്താൻ കഴിഞ്ഞതിലുള്ള ആശ്വാസമാണ്‌ പലർക്കും. കോവിഡ്‌ ചികിത്സയിലും നിരീക്ഷണത്തിലും ഇരിക്കുന്നവരൊഴികെ റൊട്ടേഷൻ ക്രമത്തിലാണ്‌ ജീവനക്കാർ എത്തുന്നത്‌.
ജില്ലാ പഞ്ചായത്തിലെ ഭരണ വിഭാഗത്തിൽ പകുതി ജീവനക്കാർ ജോലിക്കെത്തി. കഞ്ചിക്കോട്‌ പ്രാഥമിക ചികിത്സാ കേന്ദ്രം ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലായതിനാൽ അതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലാണ്‌ ജീവനക്കാർ അധികവും. കോവിഡിനെത്തുടർന്ന്‌ താൽക്കാലികമായി അടച്ച യുവജനക്ഷേമ ബോർഡ്‌, സാക്ഷരതാ മിഷൻ എന്നിവയുടെ ഓഫീസുകളും തുറന്നു. 
സിവിൽ സ്റ്റേഷനിലെ വിവിധ വിഭാഗങ്ങളിൽ 25 ശതമാനം ജീവനക്കാരെത്തി. കലക്ടറേറ്റ്‌, റവന്യൂ വിഭാഗങ്ങളിൽ മാത്രമാണ്‌ 50 ശതമാനം ജീവനക്കാർ എത്തിയത്‌. 
താൽക്കാലികമായി അടച്ച എല്ലാ ഓഫീസുകളും തുറന്നു. സേവനങ്ങൾ അധികവും ഓൺലൈനായതിനാൽ സർക്കാർ ഓഫീസുകളിൽ മറ്റ്‌ ആവശ്യങ്ങൾക്ക്‌ എത്തുന്നവരും കുറവാണ്‌. 
പൊതുഗതാഗതം പൂർണമായി പ്രവർത്തിക്കാത്തതിനാൽ ജോലിക്കെത്താൻ ബുന്ധിമുട്ട്‌ നേരിടുന്നുണ്ടെന്ന്‌ ജീവനക്കാരിൽ ഒരു വിഭാഗം പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top