05 April Sunday
റിയാസിന്റെ അറസ്‌റ്റ്‌

എസ്‌എഫ്‌ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

മഹാരാഷ്ട്രയിൽ സമരം നടത്തിയ ഡിവൈഎഫ്‌ഐ ‐ എസ്‌എഫ്‌ഐ നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പാലക്കാട്‌ നഗരത്തിൽ നടത്തിയ പ്രകടനം

പാലക്കാട്‌
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹാരാഷ്ട്രയിൽ സമരം നടത്തിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് കെ എ പ്രയാൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ദയ അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി ജിത്തു സ്വാഗതവും സി ജിഷ്ണു നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top