05 April Sunday

കർഷകസംഘം മെമ്പർഷിപ് ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ വി വിജയദാസ്‌ ക്യാപ്‌റ്റനായ ജാഥ കണ്ണമ്പ്ര പുളിങ്കൂട്ടത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

 പാലക്കാട്‌ 

കേരള കർഷകസംഘം അംഗത്വം ഏറ്റുവാങ്ങുന്നതിന്‌ ജില്ലയിൽ രണ്ട്‌ മേഖല ജാഥകൾ പര്യടനം നടത്തി. ജില്ലാ സെക്രട്ടറി ജോസ്‌ മാത്യൂസ്‌ ക്യാപ്‌റ്റനായ ജാഥ മണ്ണാർക്കാട്ടുനിന്നും പ്രസിഡന്റ്‌ കെ വി വിജയദാസ്‌ എംഎൽഎ ക്യാപ്‌റ്റനായ ജാഥ കണ്ണമ്പ്രയിൽ നിന്നും പര്യടനം ആരംഭിച്ചു. ഇരുജാഥകളും ചൊവ്വാഴ്‌ച വൈകിട്ട്‌ സമാപിച്ചു. 

ജോസ്‌ മാത്യൂസ്‌ ക്യാപ്‌റ്റനായ ജാഥ തെങ്കരയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ കെ രാജൻ അധ്യക്ഷനായി. ജാഥാക്യാപ്റ്റൻ ജോസ്‌ മാത്യൂസ്‌, അംഗങ്ങളായ എം നാരായണൻ, ശോഭന പ്രസാദ്‌, സിപിഐ എം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ, എം വിനോദ്കുമാർ, കെ എ വിശ്വനാഥൻ, എ കുമാരൻ, എൻ മണികണ്ഠൻ എന്നിവർ സംസാരിച്ചു. എം ആർ അജിത്കുമാർ സ്വാഗതവും പി ജി വത്സൻ നന്ദിയും പറഞ്ഞു. ജാഥ വൈകിട്ട്‌ കൂറ്റനാട്‌ സമാപിച്ചു. 

കെ വി വിജയദാസ്‌ എംഎൽഎ ക്യാപ്‌റ്റനായ ജാഥ വടക്കഞ്ചേരി കണ്ണമ്പ്ര പുളിങ്കൂട്ടത്ത്   സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം കെ സുരേന്ദ്രൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കെ വി വിജയദാസ് എംഎൽഎ, അംഗങ്ങളായ വി സി രാമചന്ദ്രൻ, കെ സുരേഷ്, സിപിഐ എം ഏരിയ സെക്രട്ടറി കെ ബാലൻ, കർഷകസംഘം ഏരിയ സെക്രട്ടറി പി എം കലാധരൻ എന്നിവർ സംസാരിച്ചു. ജാഥ യാക്കരയിൽ സമാപിച്ചു.

പ്രധാന വാർത്തകൾ
 Top