21 February Friday

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

 

കുഴൽമന്ദം 
ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന്‌ മോഷണം നടത്തിയ പ്രതി പൊലീസ്‌ പിടിയിലായി. കുന്നത്തൂർമേട്‌ എടിആർ സ്ട്രീറ്റിലെ വിഷ്ണു (27) ആണ്‌ പിടിയിലായത്‌. 
കണ്ണാടി കടകുറുശി പൊന്നംകുളത്തി ഭഗവതി ക്ഷേത്രത്തിനുപുറത്ത്‌ ഇരുമ്പുകാലിൽ ഘടിപ്പിച്ച ഭണ്ഡാരം കുത്തിത്തുറന്നാണ്‌ മോഷണം നടത്തിയത്‌. ശനിയാഴ്‌ച പുലർച്ചെയാണ്‌ മോഷണം നടന്നത്‌. ഇയാളുടെ കൂടെയുണ്ടായിരുന്ന പ്രതിയെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ എസ്ഐ നാരായണൻകുട്ടി പറഞ്ഞു. എസ്ഐ സുരേഷ്, എഎസ്ഐ ശശി, സിപിഒമാരായ ഷൈജു, കാസിം, ഷംസുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.
പ്രധാന വാർത്തകൾ
 Top