27 September Sunday

ചാനൽ വാർത്ത തെറ്റിദ്ധരിപ്പിക്കാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020
കുഴൽമന്ദം
പെരിങ്ങോട്ടുകുറുശി ജനകീയ മതേതര കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പൊതുസമ്മേളനത്തിൽ  എസ്ഡിപിഐ പ്രവർത്തകൻ പ്രസംഗിച്ചുവെന്ന ടെലിവിഷൻ ചാനൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന്‌  കൂട്ടായ്മ ചെയർമാൻ എ അനിതാനന്ദൻ അറിയിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ഹംസ പങ്കെടുത്ത യോഗത്തിൽ എസ്‌ഡിപിഐ പ്രവർത്തകൻ സംസാരിച്ചുവെന്ന തരത്തിലായിരുന്നു വാർത്ത. എന്നാൽ, വേദിയിലേക്ക്‌ പ്രസംഗിക്കാൻ വന്നയാൾ എസ്‌ഡിപിഐയാണെന്ന്‌ തിരിച്ചറിഞ്ഞ നിമിഷംതന്നെ പ്രസംഗത്തിൽനിന്ന്‌ വിലക്കുകയാണുണ്ടായത്‌.  
പെരിങ്ങോട്ടുകുറുശിയിലെ വിവിധ മത നേതാക്കളും രാഷ്ട്രീയ പാർടികളിലെയും സാംസ്കാരിക സംഘടനകളിലെയും പ്രവർത്തകരും ഉൾക്കൊള്ളുന്നതാണ്‌ ജനകീയ മതേതര കൂട്ടായ്മ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മക്കി കല്ലിങ്കൽ കൺവീനറും ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എ അനിതാനന്ദൻ ചെയർമാനും യൂത്ത്‌ കോൺഗ്രസിലെ നിസാർ ട്രഷററും മുസ്ലിം ലീഗിലെ അബ്ദുൾ റസാഖ്  വൈസ്‌ ചെയർമാനുമായ കൂട്ടായ്മയാണ്‌ ഇത്‌. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ പരിപാടിയിലേക്ക് ക്ഷണിച്ചില്ല. ന്യൂസ്‌ ചാനലിന്റേത്‌ അപവാദ പ്രചാരണമാണെന്നും ഇത്‌ തിരുത്തണമെന്നും   ജനകീയ  മതേതര കൂട്ടായ്മ വാർത്താക്കുറിപ്പിൽ  ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top