26 February Wednesday

സംഘപരിവാർ പൊതുയോഗം; കടകളടച്ച് വ്യാപാരികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020
പറളി
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘപരിവാർ സംഘടനകൾ നടത്തിയ പൊതുയോഗത്തിനെതിരെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു.  പറളി ചെക്‌പോസ്റ്റിലാണ്  വ്യാപാരികളുടെ  പ്രതിഷേധം. 'ദേശിയ പൗരത്വ നിയമം ദേശരക്ഷയ്ക്ക്' എന്നപേരിൽ സംഘപരിവാർ അനുകൂല സംഘടനകൾ സംയുക്തമായാണ് ജനജാഗരണ സദസ്സെന്ന പേരിൽ യോ​ഗം  നടത്തിയത്. 
ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയാണ് പങ്കെടുത്തത്.  പരിപാടി തുടങ്ങുന്നതിനു  രണ്ടുമണിക്കൂർ മുന്നേ  കടകളടച്ചു. 
ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപി സർക്കാരിന്റെ  പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിക്കുന്നവരെ ബഹിഷ്കരിക്കണമെന്ന് വ്യാപാരികൾ പറഞ്ഞു.വീടുകൾ കയറിയുള്ള ക്യാമ്പയിനിനും   പ്രതിഷേധമുണ്ട്.   ജനജാഗരണ സദസ്സും ശുഷ്കമായി.
പ്രധാന വാർത്തകൾ
 Top