26 February Wednesday

ധനരാജിന്റെ ഓർമയിൽ ഇന്ന് പന്തുരുളും

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020
പാലക്കാട് 
സ്വപ്‌നങ്ങൾ ബാക്കിവച്ച് കളിക്കളം വിട്ട ഫുട്‌ബോൾ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ ചാരിറ്റി ഫുട്‌ബോൾമേള. ‘സ്നേഹഗോൾ ധനരാജിനായി' മേള ഞായറാഴ്ച നൂറണി സിന്തറ്റിക്‌ ടർഫിൽ നടക്കും. ധനരാജിന്റെ സുഹൃത്തുക്കളും ദേശീയ താരങ്ങളുമായ ബൈചിങ് ബൂട്ടിയ, ഐ എം വിജയൻ, ജോ പോൾ അഞ്ചേരി, യു ഷറഫലി, അബ്ദുൾ നൗഷാദ്, ആസിഫ് സഹീർ എന്നിവർ ബൂട്ടണിയും. ധനരാജ് കളിച്ച മോഹൻ ബഗാൻ ഇലവൻ, മുഹമ്മദൻസ് സ്പോർട്ടിങ് ഇലവൻ, വിവ കേരള ഇലവൻ എന്നീ പേരുകളിലായിരിക്കും ടീമുകൾ കളിക്കിറങ്ങുക. 250, 500 രൂപ നിരക്കിൽ ടിക്കറ്റുകൾ വഴിയാണ് പ്രവേശനം. 4,000 പേർക്കിരിക്കാനുള്ള താൽക്കാലിക ഗാലറിയാണ്‌ ഒരുക്കിയിട്ടുള്ളത്‌. അന്നേദിവസം ഗ്രൗണ്ടിൽനിന്ന്‌ നേരിട്ടും ടിക്കറ്റുകൾ വാങ്ങാം. പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയും ധനരാജിന്റെ കുടുംബത്തെ സഹായിക്കാം. ഡിസംബർ 29ന് പെരിന്തൽമണ്ണയിൽ ഫുട്‌ബോൾ മത്സരത്തിനിടെയാണ് ധനരാജ് മരിച്ചത്.
പ്രധാന വാർത്തകൾ
 Top