12 December Thursday
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും

കിഴായൂരിലെ സബ്സ്റ്റേഷന് 2ന് ശിലയിടും

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

110 കെവി സബ്‌ സ്‌റ്റേഷൻ പദ്ധതി പ്രദേശം കീഴായൂരിൽ മുഹമ്മദ്‌ മുഹസിൻ എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്‌ഇബി അധികൃതരും ജനപ്രതിനിധികളും സന്ദർശിക്കുന്നു

പട്ടാമ്പി

കിഴായൂരില്‍ 110 കെ വി സബ്‌ സ്‌റ്റേഷന് ഡിസംബർ രണ്ടിന്‌ വൈദ്യുതി മന്ത്രി എം എം മണി ശിലയിടും. പദ്ധതിക്ക്‌ 20 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്നു. 
മൂന്നര കിലോമീറ്റർ മൾട്ടി സർക്യൂട്ട് ലൈൻ വലിച്ച് വേണം സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിയ്ക്കാൻ. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി പെട്ടെന്ന് ഉദ്ഘാടനത്തിന് സജ്ജമാക്കുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ എംഎൽഎ അഭിനന്ദിച്ചു. പദ്ധതിപ്രദേശം മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. എൽ ഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യബജറ്റിൽ ത്തന്നെ സബ്സ്റ്റേഷന് ആവശ്യമായ തുക വകയിരുത്തിയിരുന്നു. വേ​ഗത്തില്‍ സ്ഥലം കണ്ടെത്താനായതും നേട്ടമായി. കഴിഞ്ഞ മാർച്ചിലാണ് പദ്ധതിക്ക് 196 സെന്റ് സ്ഥലം രണ്ടുകോടി 15ലക്ഷം രൂപയ്‌ക്ക് കെഎസ്ഇബി ഏറ്റെടുത്തത്. 
ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി വി കൃഷ്ണദാസ്, എക്‌സിക്യുട്ടീവ് എൻജിനിയർ ഇൻ ചാർജ് കെ സോമൻ, അസിസ്റ്റന്റ്‌ എക്‌സിക്യുട്ടീവ്‌ എൻജിനിയർ പി വി രവി, അസിസ്‌റ്റന്റ്‌ എൻജിനിയർ എം പ്രമോദ്, സബ് എൻജിനിയർ പി ജിതേഷ്, സിപിഐ എം ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ, ലോക്കൽ സെക്രട്ടറി കെ പി അജയൻ, നഗരസഭാ കൗൺസിലർമാരായ മോഹനസുന്ദരൻ, കെ ഗീത, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ രാജൻ, പി സജു, കെ ഗോപാലകൃഷ്ണൻ, സഹകരണ ബങ്ക് ഡയറക്ടർ കെ ബി ബീന എന്നിവരും  പദ്ധതിപ്രദേശം സന്ദര്‍ശിച്ചു.
പ്രധാന വാർത്തകൾ
 Top