22 October Tuesday
സംയോജിത ചേരി വികസനം

7.20 കോടി; 64 ഫ്ലാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

പാലക്കാട്‌ ശംഖുവാരത്തോട് മധുരവീരൻ കോളനിയിൽ നിർമിച്ച ഫ്ലാറ്റ്‌ സമുച്ചയങ്ങളുടെ താക്കോൽദാനം മന്ത്രി എ കെ ബാലൻ നിർവഹിക്കുന്നു

 പാലക്കാട്‌ 

വീടില്ലാത്ത പട്ടികജാതി വിഭാഗങ്ങൾക്ക്‌ താമസമൊരുക്കുന്നതിനുള്ള സംയോജിത ചേരി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 64 ഫ്ലാറ്റുകൾ ഒരുക്കി. 7.20 കോടി രൂപ ചെലവിലാണ്‌ ഫ്ലാറ്റുകളുടെ നിർമാണം. സംസ്ഥാന സർക്കാരിനൊപ്പം നഗരസഭയുടെയും കേന്ദ്രസർക്കാരിന്റെയും ഫണ്ട്‌ ഉപയോഗപ്പെടുത്തി.
നിർമാണം പൂർത്തിയായ 40  ഫ്ലാറ്റുകളുടെ താക്കോൽദാനം തിങ്കളാഴ്‌ച നടന്നു.  ബാക്കി  24 ഫ്ലാറ്റുകളിലേക്കായി ഗുണഭോക്താക്കളെ ഉടൻ കണ്ടെത്തും. സംസ്ഥാന പട്ടികജാതി ക്ഷേമവകുപ്പിന്റെ കോർപ്പസ് ഫണ്ട് 3.67 കോടി രൂപയും ഐഎച്ച്എസ്ഡിപി വിഹിതമായ 1.45 കോടി രൂപയും നഗരസഭ വിഹിതമായ 2.08 കോടി രൂപയും ചേർത്താണ് അടങ്കൽ കണ്ടെത്തിയത്. 2004 ൽ ശംഖുവാരത്തോടിനു ഇരുവശത്തുമായി താമസിച്ചിരുന്ന 44 പേർക്ക് സംസ്ഥാന സർക്കാർ കൈവശരേഖ നൽകിയിരുന്നു. ഒരു ബ്ലോക്കിൽ 400 ചതുരശ്ര അടി വിസ്തീർണത്തിലുള്ള എട്ട് ഫ്ലാറ്റുകൾ അടങ്ങിയ എട്ട് ബ്ലോക്കുകളാണ് നിർമിച്ചത്. രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ശൗചാലയം എന്നിവയും വൈദ്യുതി കണക്‌ഷൻ, ശുദ്ധജല വിതരണ കണക്‌ഷൻ എന്നീ സൗകര്യങ്ങളുമുണ്ട്‌.
പ്രധാന വാർത്തകൾ
 Top