24 October Thursday
ദേശാഭിമാനി പ്രചാരണം

മാധ്യമ സെമിനാറുകൾ, ഘോഷയാത്രകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
 
പാലക്കാട്‌
ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഏരിയകളിലും മാധ്യമ സെമിനാർ സംഘടിപ്പിക്കും. വായനക്കാരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയ ദേശാഭിമാനി, പൊതുപത്രം എന്ന നിലയിൽ കൂടുതൽ വായനക്കാരിലേക്കെത്തിക്കാനാണ്‌ ക്യാമ്പയിൻ. 
മാധ്യമങ്ങൾ സമൂഹത്തിൽ എങ്ങനെ ഇടപെടുന്നുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏതുരീതിയിൽ അവതരിപ്പിക്കുന്നുവെന്നും വസ്‌തുതകളുടെ അടിസ്ഥാനത്തിൽ വായനക്കാരിലേക്ക്‌ എത്തിക്കുകയാണ്‌ ലക്ഷ്യം. വാർത്തകളും വസ്‌തുതകളും ഇഴകീറി പരിശോധിക്കുന്ന സെമിനാറുകൾ എല്ലാ ഏരിയകളിലും സംഘടിപ്പിക്കും. മാധ്യമരംഗത്തെ പ്രഗത്ഭർ വിഷയം അവതരിപ്പിക്കും. സിപിഐ എം നേതൃത്വത്തിലാണ്‌ സെമിനാറുകൾ സംഘടിപ്പിക്കുന്നത്‌. ഇതിനുപുറമേ, ലോക്കൽ തലങ്ങളിൽ ഘോഷയാത്രയും സംഘടിപ്പിക്കും.
സിപിഐ എം മുണ്ടൂർ ഏരിയ കമ്മിറ്റിയുടെ മാധ്യമ സെമിനാറിൽ "സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം' വിഷയത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ സംസാരിക്കും. 19ന്‌ വൈകിട്ട് നാലിന് മുണ്ടൂർ കെഎവി ഓഡിറ്റോറിയത്തിലാണ്‌ സെമിനാർ.
സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി 22ന് ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ കല്യാണമണ്ഡപത്തിൽ മാധ്യമ സെമിനാർ നടത്തും. രാവിലെ 10ന്  ‘ഇന്ത്യൻ ജനാധിപത്യവും പത്രസ്വാതന്ത്ര്യവും' വിഷയത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ പ്രഭാഷണം നടത്തും.
പ്രധാന വാർത്തകൾ
 Top