16 November Saturday

മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനാചരണം ദുരിതാശ്വാസമെത്തിച്ച്‌ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

മുഹമ്മദ്‌ മുസ്‌തഫ ദിനത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ കാഞ്ഞിരം പൂഞ്ചോലയിലെ ദുരിതാശ്വാസക്യാമ്പിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്നു

 

മണ്ണാർക്കാട്‌
മുഹമ്മദ് മുസ്തഫ രക്തസാക്ഷിദിനത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ മെഡിക്കൽക്യാ മ്പും പ്രളയദുരിതാശ്വാസ പ്രവർത്തനവും നടത്തി. പ്രളയദുരിതം അനുഭവിക്കുന്ന കാഞ്ഞിരപ്പുഴ, പൂഞ്ചോല ദുരിതാശ്വാസ ക്യാമ്പുകളിൽ നിത്യോപയോഗ സാധനങ്ങളുള്ള കിറ്റ്‌‌വിതരണവും മെഡിക്കൽക്യാമ്പും സംഘടിപ്പിച്ചു. ക്യമ്പിലെ 67 കുടുംബത്തിലെ 300പേർക്കാണ് കിറ്റ് നൽകിയത്‌. കേന്ദ്ര കമ്മിറ്റിയംഗം പി വി അൻവീർ, സിപിഐ എം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി പി ദിനനാഥ്, പ്രസിഡന്റ് പ്രയാൺ, ഏരിയ സെക്രട്ടറി ഷാനിഫ്, പ്രസിഡന്റ് അനുശ്രീ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top