ചെർപ്പുളശേരി
പട്ടികജാതി ക്ഷേമ സമിതി ജില്ലാ സമ്മേളനം ആഗ്സ്ത് 5, 6 തീയതികളിൽ ചെർപ്പുളശേരിയിൽ നടക്കും. സമ്മേളനത്തിനുള്ള സ്വാഗതസംഘ രൂപീകരണയോഗം ചെർപ്പുളശേരി അർബൻ ബാങ്ക് ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ ബി സുഭാഷ് അധ്യക്ഷനായി. പി കെ എസ് ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടൻ, ജില്ലാ പ്രസിഡന്റ് ടി പി കുഞ്ഞുണ്ണി, സംസ്ഥാന കമ്മിറ്റിയംഗം വാസു, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ഇ ചന്ദ്രബാബു, കെ ഉണ്ണിക്കൃഷ്ണൻ, കെ ടി സത്യൻ, കെ ഗംഗാധരൻ, കെ നന്ദകുമാർ, പി രാമചന്ദ്രൻ, പികെഎസ് ഏരിയ സെക്രട്ടറി വി പി ശിവശങ്കരൻ എന്നിവർ സംസാരിച്ചു. പികെഎസ് സംസ്ഥാന കമ്മിറ്റിയംഗം വി ഉഷ സ്വാഗതവും സമിതി ഏരിയ പ്രസിഡന്റ് എം വാസുദേവൻ നന്ദിയും പറഞ്ഞു. 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: കെ ബി സുഭാഷ് (ചെയർമാൻ), വി പി ശിവശങ്കരൻ(കൺവീനർ).