04 August Wednesday
നാഗലശേരി, നെന്മാറ, വല്ലപ്പുഴ 
പഞ്ചായത്തുകളിലാണ്‌ മുപ്പൂട്ട്‌

3 പഞ്ചായത്തിൽ മുപ്പൂട്ട്‌‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021
പാലക്കാട്‌
ജില്ലയിലെ മൂന്ന്‌ പഞ്ചായത്തിൽ വ്യാഴാഴ്‌ചമുതൽ മുപ്പൂട്ട്‌. കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ 30 ശതമാനത്തിന്‌ മുകളിലുള്ള നാഗലശേരി, നെന്മാറ, വല്ലപ്പുഴ പഞ്ചായത്തുകളിലാണ്‌ മുപ്പൂട്ട്‌ വീഴുക. രോഗ സ്ഥിരീകരണ നിരക്ക്‌ 20 ശതമാനത്തിന്‌ മുകളിലുള്ള 37 പഞ്ചായത്തിലും മൂന്ന്  നഗരസഭയിലും സമ്പൂർണ ലോക്‌ഡൗണായിരിക്കും. 
സ്ഥിരീകരണ നിരക്ക്‌ എട്ടിനും 20 നും ഇടയിലുള്ള 46 പഞ്ചായത്തിലും നാല് നഗരസഭയിലും ഭാഗിക ലോക്ഡൗണായിരിക്കും. കപ്പൂർ, പുതുശേരി പഞ്ചായത്തുകളിൽ നിരക്ക്‌ എട്ടു ശതമാനത്തിൽ താഴെയായതിനാൽ നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനം അനുവദിക്കും. നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്‌ചമുതൽ നിലവിൽവരും.
നിരക്ക് എട്ട്‌ ശതമാനത്തിൽ താഴെയുളള തദ്ദേശ സ്ഥാപനങ്ങളിൽ കടകൾ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ. 50 ശതമാനംവരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങൾക്ക്‌ പ്രവർത്തിക്കാം.
ഭാഗിക ലോക്‌ഡൗണുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അവശ്യ വസ്തുക്കളുടെ കട രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ തുറക്കാം. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ തുറക്കാം. ജീവനക്കാർ 50 ശതമാനം മാത്രം.
 50 ശതമാനംവരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിക്കും. സമ്പൂർണ ലോക്ഡൗണുള്ള തദ്ദേശ സ്ഥാപനങ്ങളിൽ 
അവശ്യ വസ്തുക്കളുടെ കട രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ പ്രവർത്തിക്കാം. 50 ശതമാനംവരെ ജീവനക്കാരെ ഉൾപ്പെടുത്താം. 
ബുധനാഴ്ചകളിൽ അതത്‌ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ ഏഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നത് പരസ്യപ്പെടുത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top