12 November Tuesday

തണ്ണിശേരി അപകടം: മരിച്ചവരുടെ വീടുകൾ പിണറായിയും എ കെ ബാലനും സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

തണ്ണിശേരി വാഹനാപകടത്തിൽ മരിച്ച വൈശാഖിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അമ്മയെ ആശ്വസിപ്പിക്കുന്നു

നെന്മാറ> പാലക്കാട‌് - കൊടുവായൂർ റൂട്ടിൽ തണ്ണിശേരിയിൽ ആംബുലൻസ‌് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജൂൺ ഒമ്പതിന‌് ഞായറാഴ‌്ചയാണ‌് അപകടം നടന്നത‌്. അപകടത്തിൽ മരിച്ച അയിലൂർ തലവെട്ടാംപാറ പുഴയ‌്ക്കൽ ശിവദാസന്റെ മകൻ വൈശാഖ‌്, രവിയുടെ മകൻ നിഖിൽ, തോണിപ്പാടത്ത‌് കുട്ടന്റെ മകൻ ശിവൻ എന്നിവരുടെ വീടുകളാണ‌് മുഖ്യമന്ത്രി സന്ദർശിച്ചത‌്.
 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം വി ചെന്താമരാക്ഷൻ, കെ ബാബു എംഎൽഎ, ഏരിയ സെക്രട്ടറി കെ രമാധരൻ,  ലോക്കൽ സെക്രട്ടറി കെ കണ്ണനുണ്ണി, അയിലൂർ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ സുകുമാരൻ തുടങ്ങിയവരും ഒപ്പമുണ്ടായി. കൊല്ലങ്കോട് തണ്ണിശേരിയിൽ വാഹനാപകടത്തിൽ മരിച്ച അയിലൂരിലെ വൈശാഖ് , നിഖിൽ , ശിവദാസ് എന്നിവരുടെ വീടുകളിലെത്തി മന്ത്രി എ കെ ബാലൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു . കെ ബാബു എം എൽ എ,  ഏരിയ സെക്രട്ടറി കെ രമാധരൻ,  ലോക്കൽ സെക്രട്ടറി കെ കണ്ണനുണ്ണി,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണൻ,  പഞ്ചായത്ത് പ്രസിഡന്റ് കെ സുകുമാരൻ എന്നിവരും   ഉണ്ടായിരുന്നു.
 
സാത്തൂർ ബസ്സപകടത്തിൽ മരിച്ച കണ്ണങ്കോട്  തങ്കമണി , സരോജിനി , പെട്ട എന്നിവരുടെ വീടുകളിലെത്തി മന്ത്രി എ കെ ബാലൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു . കെ ബാബു എം എൽ എ,  സിപിഐ എം ഏരിയ സെക്രട്ടറി കെ രമാധരൻ, ഏരിയ കമ്മിറ്റി അംഗം പി വി രാമകൃഷ്ണൻ,  കൊടുവായൂർ ലോക്കൽ സെക്രട്ടറി എം രാജൻ , എത്തനൂർ ലോക്കൽ സെക്രട്ടറി കെ കുട്ടുമണി, പഞ്ചായത്ത് പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് എന്നിവരും   ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top