25 March Monday

മിന്നിത്തിളങ്ങുന്നു ഗ്രാമീണറോഡുകൾ

ഇ എൻ അജയകുമാർUpdated: Thursday May 17, 2018

പുത്തൂർ ‐ പാലക്കാട്‌ റോഡിൽ ടാറിങ്്‌ നടക്കുന്നു

 

പാലക്കാട‌്
കാൽനടയാത്രക്കാർക്ക‌് നടക്കാൻ പറ്റാത്ത റോഡുകൾ, സൈക്കിളുകളിൽ പോലും യാത്ര ദുഷ‌്കരം, ടയറുകൾ പൊട്ടി യാത്ര മുടങ്ങുന്നത‌് പതിവ‌്, ഗ്രാമീണറോഡുകളുടെ സ്ഥിതി ഇതായിരുന്നു. പരാതികളും പരിദേവനങ്ങളും കേൾക്കാൻ അധികാരികൾ തയ്യാറായിരുന്നുമില്ല. ഒരു മണിക്കൂർ കൊണ്ട‌് എത്തേണ്ടിടത്ത്   രണ്ടുമണിക്കൂറിലധികം വൈകി എത്തുന്ന അവസ്ഥ. യാത്രക്കാരുടെ ദുരിതമായിരുന്നു ഇത‌്.
 എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ എത്തിയതോടെ ഇതിനെല്ലാം മാറ്റമുണ്ടായി.  ഇന്ന‌് ഗ്രാമീണറോഡുകൾ ദേശീയ പാതകളെ വെല്ലുന്നവയായി മാറി. ജില്ലയിൽ  പൊതുമരാമത്ത‌് 262 പ്രവൃത്തികളിലായി 34‌ കോടിയുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ബജറ്റ‌് വിഹിതത്തിന‌് പുറമെയുള്ള കണക്കാണിത‌്.  ജില്ലാ പഞ്ചായത്ത‌് കഴിഞ്ഞ സാമ്പത്തികവർഷം 45 കോടിയോളം രൂപയാണ‌് ചെലവഴിച്ചത‌്. 
ആലത്തൂർ മണ്ഡലത്തിൽ 94.700‌ കിലോമീറ്ററിലാണ‌് പൊതുമരാമത്ത‌് റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്.  243.016 കിലോമീറ്റർ റോഡ‌് നവീകരിച്ച്  നെന്മാറ മണ്ഡലം ഒന്നാമതായി. ചിറ്റൂർ മണ്ഡലത്തിൽ 132.998 കിലോമീറ്റർ റോഡ‌് നവീകരിച്ചു. കോങ്ങാട‌് 110.110 കിലോമീറ്റർ,  മലമ്പുഴയിൽ 62.715 കിലോമീറ്റർ, മണ്ണാർക്കാട‌് 88.642 കിലോമീറ്റർ, പാലക്കാട‌് 67.018 കിലോമീറ്റർ, പട്ടാമ്പി 22.700 കിലോമീറ്റർ, ഒറ്റപ്പാലം 46.735 കിലോമീറ്റർ, ഷൊർണൂർ 41.400 കിലോമീറ്റർ, തരൂർ 78.825 കിലോമീറ്റർ, തൃത്താല 35.800 കിലോമീറ്റർ എന്നിങ്ങനെ റോഡുകൾ നവീകരിച്ചു. ആകെ 1030.65 കിലോമീറ്റർ റോഡാണ‌് മിന്നിത്തിളങ്ങുന്നതായത‌്.
ജില്ലയിലെ നിരവധി ഗ്രാമീണറോഡുകൾ എട്ടു മുതൽ 16 മീറ്റർ വരെ വീതിയുള്ള മനോഹരമായ റോഡുകളായി . പൊതുമരമാത്ത‌് വകുപ്പിൽ അതീവ ശ്രദ്ധയോടെയാണ‌് റോഡ‌് പണി നടത്തുന്നത‌്. അഴിമതി തുടച്ചുനീക്കപ്പെട്ടു. റോഡുകളുടെ പുനർനിർമാണത്തിനും ടാറിങ്ങിനും അനുവദിക്കുന്ന തുക റോഡിൽ കാണുന്നു. സർക്കാരിന്റെ ഉറച്ച നിലപാടുകളിൽ ഗ്രാമീണ ജനതയും സന്തുഷ്ടരാണ‌്.  
ഗ്രാമീണ റോഡുകൾക്ക‌് കോടിക്കണക്കിന‌് രൂപയാണ‌് പുനർനിർമാണത്തിനായി സർക്കാർ വിനിയോഗിച്ചിട്ടുള്ളത‌്. കന്നിമാരി പള്ളിമൊക്ക‌്–ആലാംകടവ‌് റോഡ‌് പനുരുദ്ധരിച്ചത‌് 3.80 കോടി രൂപ ചെലവിലാണ‌്. ചിറ്റൂരിൽനിന്ന‌് ഗോപാലപുരം റോഡിൽ  ആലാംകടവ‌് നിലംപതി പാലത്തുനിന്നും ആരംഭിക്കുന്ന റോഡ‌ി്ലൂടെയുള്ള യാത്ര മുമ്പ‌് ദുഷ‌്കരമായിരുന്നു. നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധപ്പിക്കുന്ന ഈ റോഡ‌് ഇന്ന‌് ദേശീയപാതയെ വെല്ലുന്നതായി മാറി.
നല്ലേപ്പിള്ളി–അഞ്ചാംമൈൽ റോഡ‌്  നല്ലേപ്പിള്ളിയിൽ നിന്ന‌് പൊളളാച്ചിയിലേക്കുള്ള ഇടറോഡാണ‌്. ഈ റോഡ‌് 3.60 കോടി രൂപ ചെലവിലാണ‌് റബറൈസ‌് ചെയ‌്തത‌്. തത്തംമഗലം–നാട്ടുകൽ റോഡ‌് എസ‌് എച്ച‌് 25 റൈഡിങ‌് ക്വാളിറ്റി നടത്തി അഭിവൃദ്ധിപ്പെടുത്തിയത‌് 24.50 കോടി രൂപ ചെലവിലാണ‌്. പുത്തൂർ–കൊട്ടേക്കാട‌് റോഡിന്റെ ഒരു റീച്ച‌് 3.30 കോടി ചെലവിലും, മുട്ടിക്കുളങ്ങര–കല്ലംപറമ്പ‌് –ധോണി റോഡ‌് 3.45 കോടിരൂപ ചെലവിലും, വല്ലപ്പുഴ– മുളയൻകാവ‌് റോഡ‌് മൂന്ന‌് കോടി രൂപ ചെലവിലുമാണ‌് അഭിവൃദ്ധിപ്പെടുത്തിയത‌്. കൂറ്റനാട‌്–തൃത്താല റോഡ‌് അഞ്ചുകോടി രൂപ, വടക്കഞ്ചേരി–ഡയാന–ശ്രീരാമ–പോത്തപ്പാറ റോഡ‌് അഞ്ചുകോടി രൂപ ചെലവിലുമാണ‌് അഭിവൃദ്ധിപ്പെടുത്തിയിട്ടുള്ളത‌്. ഇത‌് ഏറ്റവും പ്രധാനപ്പെട്ട റോഡുകളുടെ കണക്കുമാത്രമാണ‌്. ജില്ലയിൽ ഗ്രാമീണ റോഡുകളെല്ലാം പുനർനിർമാണവും അഭിവൃദ്ധിപ്പെടുത്തലും ദേശീയ പാതയെ വെല്ലുന്ന രീതിയിലാണ‌് നടക്കുന്നതും. ഇത‌് ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സ്വകാര്യ ബസ‌്, കെഎസ‌്ആർടിസി ബസുകൾക്കും ഗുണകരമാണ‌്. 
ടയറുകൾ ദീർഘകാലം നിലനിൽക്കുമെന്ന‌് സ്വകാര്യ ബസുടമകളും ജീവനക്കാരും പറയുന്നു. ഇരുചക്രവാഹന യാത്രക്കാരുടെ അഭിപ്രായവും മറ്റൊന്നല്ല. കേന്ദ്രസർക്കാർ ഒരു കിലോമീറ്റർ റോഡിന‌്  10 കോടി മുതൽ 15 കോടി വരെ വിനിയോഗിക്കുമ്പോഴാണ‌് കുറഞ്ഞ തുകയിൽ ഗുണമേന്മയുള്ള  ഗ്രാമീണറോഡുകൾ കേരളം നിർമിക്കുന്നത‌്.
പ്രധാന വാർത്തകൾ
 Top