19 March Tuesday

9047 റേഷൻ കാർഡ‌് പൊതുവിഭാഗത്തിലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019
പാലക്കാട‌്
റേഷൻ കാർഡ് രണ്ടാംഘട്ട പരിശോധനയുടെ ഭാഗമായി അനർഹമായി മുൻഗണനാ കാർഡ് കൈവശംവച്ച 9047 കാർഡുടമകളെ പൊതു വിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
23,458 ഉപഭോക്താക്കളെ മുൻഗണനാ വിഭാഗത്തിലും 1733 ഉപഭോക്താക്കളെ അന്ത്യോദയ അന്നയോജനാ വിഭാഗത്തിലും ഉൾപ്പെടുത്തി. 2018 ജൂൺ മുതലുള്ള കണക്കാണിത്. ആദിവാസി വിഭാഗങ്ങൾ ഉൾപ്പെട്ട മുന്നൂറോളം പൊതുവിഭാഗം കാർഡുകൾ അന്ത്യോദയ അന്നയോജന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന‌് ജില്ലാ സപ്ലൈ ഓഫീസർ കെ അജിത‌്കുമാർ അറിയിച്ചു.
പുതുക്കിയ റേഷൻ കാർഡുകളുടെ വിതരണം പൂർത്തിയാക്കി. തീർപ്പാക്കിയ 85,553 അപേക്ഷകളിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ വിതരണം പൂർത്തിയാക്കി. സംസ്ഥാനത്തെ 943 റേഷൻകടകളിൽ 754 കടകളുടെ നവീകരണം പൂർത്തിയായി. 
കടകളുടെ ഉൾവശം വെള്ളപൂശുകയും ഷട്ടറിൽ വെള്ള പ്രതലത്തിൽ ചുവപ്പും പച്ചയും ബോർഡറും താഴെ പൊതുവിതരണ വകുപ്പ് ലോഗോയും കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രമെന്ന് രേഖപ്പെടുത്തുകയും ചെയ്യും. റേഷൻ കട നമ്പർ, ലൈസൻസിയുടെ പേര്, താലൂക്കിന്റെ പേര്, പ്രവർത്തന സമയം, ഫോൺ നമ്പർ എന്നിവയുൾപ്പെടുന്ന ഏകീകൃത മാതൃക നടപ്പാക്കും.
 
പ്രധാന വാർത്തകൾ
 Top