08 December Sunday

"ലഹരിമുക്ത നവകേരളം' ക്യാമ്പയിൻ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

 

പാലക്കാട്‌
യുവതലമുറയെ മദ്യം, മയക്കുമരുന്ന് എന്നിവയിൽനിന്ന്‌ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം' എന്ന സന്ദേശത്തോടെ 90 ദിന തീവ്രയത്‌ന പരിപാടി ആരംഭിക്കും.
പരിപാടിയുടെ ജില്ലാ ഉദ്ഘാടനം ഞായറാഴ്‌ച രാവിലെ ഒമ്പതിന് കോട്ടമൈതാനിയിൽ മന്ത്രി എ കെ ബാലൻ നിർവഹിക്കും. ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷനാകും. 
ഉദ്ഘാടനത്തിന് മുന്നോടിയായി ലഹരിവർജന ബോധവൽക്കരണ ഘോഷയാത്ര രാവിലെ 7.30ന് ഹെഡ് പോസ്‌റ്റ്‌ ഒാഫീസ് പരിസരത്തുനിന്ന്‌ തുടങ്ങും. ലഹരിവർജന കലാപരിപാടികളും മാജിക് ഷോയും അരങ്ങേറും.
നാഷണൽ ഡ്രഗ്സ് ഡിപ്പന്റൻസ് ട്രീറ്റ്മെന്റ് സെന്ററും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി നടത്തിയ പഠനത്തിൽ ഇന്ത്യയിലെ യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. 
ഇതിന്റെ ഭാഗമായാണ് 90 ദിന തീവ്രയജ്ഞ പരിപാടിക്ക് രൂപം നൽകിയത്.
പ്രധാന വാർത്തകൾ
 Top