08 December Wednesday

അറിവാക്ഷരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

 വടക്കഞ്ചേരി തിരുവറ മഹാശിവ ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ

പാലക്കാട് 
അക്ഷരങ്ങളുടെ ലോകത്തേക്ക്‌ വാതിൽ തുറന്ന് വിജയദശമി ദിനത്തിൽ ആയിരങ്ങൾ ഹരിശ്രീ കുറിച്ചു.   കോവിഡ് പശ്ചാത്തലത്തിൽ ഭൂരിഭാഗവും വീടുകളിലാണ് കുരുന്നുകളെ എഴുത്തിനിരുത്തിയത്. വിവിധ ക്ഷേത്രങ്ങളിലും ചിറ്റൂർ തുഞ്ചൻമഠത്തിലും എഴുത്തിനിരുത്തൽ ചടങ്ങ്‌ നടന്നു.  
ഓൺലൈനായും ചിലർ വിദ്യാരംഭം കുറിച്ചു. സ്‌പീക്കർ എം ബി രാജേഷ് കാടാംകോട്ടെ വീട്ടിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുനൽകി. കോവിഡ് സാഹചര്യത്തിൽ ലെക്കിടി  കുഞ്ചൻ സ്മാരകത്തിൽ ഇത്തവണയും പരിപാടികൾ ഉണ്ടായിരുന്നില്ല. എടത്തനാട്ടുകര ചളവയിലെ പനച്ചിക്കുത്ത് തറവാട്ടിൽ ഇക്കുറിയും പതിവുതെറ്റാതെ കുരുന്നുകൾ ആദ്യാക്ഷര മധുരം നുകരാനെത്തി. 
ഗൃഹങ്ങളിൽ എഴുത്തിനിരുത്തൽ ചടങ്ങ് നടത്തുന്ന അപൂർവം വീടുകളിലൊന്നാണ് പനച്ചിക്കുത്ത് തറവാട്. കണ്ണാടി കടകുറുശി പൊന്നംകുളത്തി ഭഗവതിക്ഷേത്രം, മരുതറോഡ് ആലമ്പലം തൃക്കുളം ശിവക്ഷേത്രം, ചിറ്റൂർ തുഞ്ചൻമഠം, നെന്മാറ നെല്ലിക്കുളങ്ങര ക്ഷേത്രം, കല്ലേക്കുളങ്ങര ഏമൂർ ഭഗവതിക്ഷേത്രം, കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, പാലപ്പുറം ചിനക്കത്തൂർകാവ് എന്നീ വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾ കോവിഡ് മാനദണ്ഡം പാലിച്ച് വിദ്യാരംഭം കുറിച്ചു. നവരാത്രിയോടനുബന്ധിച്ച്‌ ഒമ്പത്‌ ദിവസമായി നടന്നുവന്ന കലാപരിപാടികൾക്കും സമാപനമായി. 
കോയമ്പത്തൂർ കേരള കൾച്ചറൽ സെന്റർ  കെ സി സി വിദ്യാലയത്തിൽ വിദ്യാരംഭം കുറിച്ചു.  പ്രിൻസിപ്പൽ എൻ കെ ശ്രീദേവി ,അധ്യാപിക  എം രേഖ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top