വടക്കഞ്ചേരി
ദേശീയപാതയിലെ കുഴികൾ നികത്തൽ മന്ദഗതിയില്‍. പണി തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും മിക്കയിടങ്ങളിലും കുഴികൾ അടച്ചിട്ടില്ല. ഇതോടെ വൈകുന്നേരങ്ങളിൽ കുതിരാനിലെ കുരുക്ക് തുടരുകയാണ്.
ഈ മാസം മൂന്നിനാണ് വടക്കഞ്ചേരി സർവീസ് റോഡിൽ അറ്റകുറ്റപ്പണി ആരംഭിച്ചത്. വടക്കഞ്ചേരിയിലും വാണിയമ്പാറയിലും പട്ടിക്കാടും മണ്ണുത്തിയിലും ചെറിയ കുഴികൾ അടച്ചു. എന്നാൽ കൂടുതല്‍ തകർന്നുകിടക്കുന്ന കുതിരാനിൽ കുഴി അടയ്ക്കുന്ന പ്രവൃത്തി ഇനിയും ആരംഭിച്ചില്ല. കൊമ്പഴയിലും ഇരുമ്പുപാലത്തിനുസമീപത്തും കുറേഭാഗത്തെ കുഴികള്‍ അടച്ചു. പിന്നീട് പണി മുടങ്ങി. അതിനിടെ വടക്കഞ്ചേരി മുതല്‍ മണ്ണുത്തിവരെ ദേശീയപാതയിലെ ടാറിങ്ങിന് ദേശീയപാത അതോറിറ്റി അനുവദിച്ച 2.8 കോടി രൂപയുടെ കരാർനടപടി പൂർത്തിയായെങ്കിലും പണി ആരംഭിച്ചിട്ടില്ല.
പുതിയ കമ്പനിയാണ് ടാർ പ്രവൃത്തി ചെയ്യേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..