18 October Friday

ഭാഷാ സമരത്തിന് ബാലസംഘത്തിന്റെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

മലയാള ഭാഷാ സമരത്തിന് ഐക്യദാർഢ്യവുമായി ബാലസംഘം കൺവീനർമാർ സംഘടിപ്പിച്ച കൂട്ടായ്മ സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌ 
‘അമ്മ വിളിക്കുന്നു, മലയാള മഹിമ വിളിക്കുന്നു, ഉണരുണരൂ ഉണരുണരൂ’  പാട്ടും വർത്തമാനവുമായി ബാലസംഘം കൺവീനർമാർ  മലയാള ഭാഷാ സമരത്തിന്  ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ പാലക്കാട് പിഎംജി സ്കൂളിനു മുന്നിൽ കൂട്ടായ്മ സംഘടിപ്പിച്ചു.    സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് ഉദ്ഘാടനം ചെയ്തു.  ജില്ലാ കോ–-ഓഡിനേറ്റർ പി ടി രാഹേഷ്  അധ്യക്ഷനായി.  ഹരിശങ്കർ മുന്നൂർകോട്, സംസ്ഥാന കമ്മറ്റി അംഗം സുലോചന, ജില്ലാ അക്കാദമിക്  കൺവീനർ സി പി സുധാകരൻ, സച്ചിദാനന്ദൻ, രാമാനുജൻ, ഷാബു, ശ്യാം എന്നിവർ സംസാരിച്ചു, ജില്ലാ സെക്രട്ടറി കെ പ്രേംജിത് സ്വാഗതവും പ്രസിഡന്റ്‌  എൻ ദയ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top