20 May Monday

നീന്തൽ സർട്ടിഫിക്കറ്റ‌് വിതരണം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

സ‌്പോർട‌്സ‌് കൗൺസിൽ നടത്തിയ നീന്തൽപരിശോധന

 

പാലക്കാട‌് 
പ്ലസ‌് വൺ  പ്രവേശനത്തിന്റെ  ഭാഗമായി നീന്തൽ അറിയാവുന്ന കുട്ടികൾക്ക‌് ബോണസ‌് മാർക്ക‌് ലഭിക്കുന്നതിന‌്  ജില്ലാ സ‌്പോർട‌്സ‌് കൗൺസിൽ  കോസ‌്മോ പൊളിറ്റൻ  ക്ലബിൽ നീന്തൽപരിശോധന നടത്തി. 360 വിദ്യാർഥികൾ പങ്കെടുത്തു. 
സർട്ടിഫിക്കറ്റുകൾ ജില്ലാ സ‌്പോർട‌്സ‌് കൗൺസിൽ പ്രസിഡന്റ‌്  കെ പ്രേംകുമാർ  വിതരണം ചെയ‌്തു. സ‌്പോർട‌്സ‌് കൗൺസിൽ  സെക്രട്ടറി  ബിജു ഗ്രിഗറി, സ‌്പോർട‌്സ‌്  കൗൺസിൽ അംഗം എം രാമചന്ദ്രൻ,  സ‌്പോർട‌്സ‌് ഓഫീസർ  മാധവദാസ‌്, എക‌്സിക്യൂട്ടീവ‌്  അംഗം ഡോ.  വി സി ഏലിയാമ്മ, ജബ്ബാറലി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top