14 November Thursday
സർക്കാർ ഇടപെട്ടു

ഹെക്ടറിന‌് 4000 കിലോ വിത്ത‌് സംഭരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
 
പാലക്കാട‌്
കർഷകരിൽനിന്ന‌് വിത്ത‌് സംഭരിക്കുന്നതിന്റെ അളവ‌് ഹെക്ടറിന‌് 4000 കിലോയായി വർധിപ്പിക്കാൻ സീഡ‌് അതോറിറ്റി തീരുമാനിച്ചു. നിലവിൽ 3000 കിലോ മാത്രമേ സംഭരിക്കൂ എന്ന നിലപാടായിരുന്നു സീഡ‌് അതോറിറ്റിയുടേത‌്. ബുധനാഴ‌്ച കൃഷിമന്ത്രി വി എസ‌് സുനിൽകുമാറിന്റെ ചേംബറിൽ ചേർന്ന യോഗമാണ‌് തീരുമാനമെടുത്തത‌്. സംസ്ഥാനത്ത‌് നെൽ കർഷകർക്ക‌് വിത്ത‌് വിതരണം ചെയ്യുന്നത‌് സീഡ‌് അതോറിറ്റിയാണ‌്. കൃഷിഭവൻ മുഖേനയാണ‌് കർഷകർക്ക‌് വിത്ത‌് എത്തിക്കുന്നത‌്. സംസ്ഥാനത്ത‌് ആവശ്യമായി വരുന്ന നെൽവിത്തിന്റെ 80 ശതമാനവും പാലക്കാട‌് ജില്ലയിലാണ‌് ഉൽപ്പാദിപ്പിക്കുന്നത‌്. കിണാശേരി, കൊല്ലങ്കോട‌്, കുഴൽമന്ദം, ആലത്തൂർ എന്നിവിടങ്ങളിലാണ‌് ഭൂരിഭാഗവും ഉൽപ്പാദനം. 
 വിത്ത‌് ഹെക്ടറിന‌് 3000 കിലോ മാത്രമേ സംഭരിക്കൂവെന്ന പിടിവാശിയിലായിരുന്നു സീഡ‌് അതോറിറ്റി. ഹെക്ടറിന‌് 3000ന‌് മുകളിൽ ഉൽപ്പാദനം ലഭിക്കുന്ന കർഷകർ ബാക്കിവരുന്ന വിത്ത‌് വിൽക്കാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്നു. ഈ പ്രശ‌്നം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ‌്ണൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ‌് കൃഷിമന്ത്രിയോട‌് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ നിർദേശിച്ചത‌്. ബുധനാഴ‌്ച ചേർന്ന യോഗത്തിൽ വിത്ത‌് സംഭരണം കൂട്ടുന്നതിന‌ുപുറമെ,  ഹെക്ടറിന‌് 80 കിലോ വിത്ത‌് കർഷകർക്ക‌് സൗജന്യമായി നൽകാനും തീരുമാനിച്ചു.
കൃഷിമന്ത്രിക്ക‌് പുറമേ സീഡ‌് അതോറിറ്റി ഉദ്യോഗസ്ഥർ, കൃഷിവകുപ്പ‌് ഡയറക്ടർ, പാലക്കാട‌്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, കെ ബാബു എംഎൽഎ, പാലക്കാട‌് ജില്ലാ രജിസ‌്ട്രേഡ‌് നെൽവിത്ത‌് ഉൽപ്പാദക ഏകോപനസമിതി ഭാരവാഹികളായ കെ എ വേണുഗോപാൽ, സി ബാലകൃഷ‌്ണൻ, കെ ശിവാനന്ദൻ, കെ സഹദേവൻ തുടങ്ങിയവരും പങ്കെടുത്തു. വീടുകളിൽ സംസ‌്കരിക്കുന്ന വിത്തിന‌് കിലോയ‌്ക്ക‌് 31 രൂപയും പ്ലാന്റുകളിൽ സംസ‌്കരിക്കുന്ന വിത്തിന‌് 34 രൂപയ‌്ക്കുമാണ‌് സീഡ‌് അതോറിറ്റി സംഭരിക്കുന്നത‌്.
പ്രധാന വാർത്തകൾ
 Top