05 December Thursday
നെല്ല് സംഭരണം

കർഷകർക്ക്‌ ഇന്നുമുതൽ തുക ലഭിക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

 

 
പാലക്കാട്‌
സപ്ലൈകോ വഴി രജിസ്‌റ്റർ ചെയ്‌ത പിആർഎസ്‌ ലഭിച്ച എല്ലാ കർഷകർക്കും വെള്ളിയാഴ്‌ച മുതൽ പണം ലഭിക്കും. കർഷകസംഘത്തിന്റെ ഇടപെടലിനെത്തുടർന്നാണ്‌ അടിയന്തരമായി പണം നൽകാൻ സർക്കാർ ഉത്തരവിറക്കിയത്‌.
പണം വൈകുന്നത്‌ കർഷകർക്ക്‌ ബുദ്ധിമുട്ടാകുന്നത്‌ സംബന്ധിച്ച്‌ കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്‌ണനും ജില്ലാ സെക്രട്ടറി ജോസ്‌ മാത്യൂസും കെ വി വിജയദാസ്‌ എംഎൽഎയുമായി ചർച്ച നടത്തി. 
തുടർന്ന്‌ എംഎൽഎ മന്ത്രി പി തിലോത്തമനെ വിഷയം അറിയിച്ചു. പിന്നീട്‌ സപ്ലൈകോ എംഡിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ  അടിയന്തരമായി പണം നൽകാൻ ജില്ലാ പേമെന്റ്‌ ഓഫീസർക്ക്‌ നിർദേശം നൽകുകയായിരുന്നു. ജില്ലാ സഹകരണ ബാങ്ക്‌, പ്രാഥമിക സഹകരണ ബാങ്ക്‌ എന്നിവ വഴിയാണ്‌ കർഷകർക്ക്‌ തുക ലഭിക്കുക.
ജില്ലയിൽ 49,000 കർഷകരാണ്‌ സപ്ലൈകോ വഴി സംഭരണത്തിന്‌ രജിസ്‌റ്റർ ചെയ്‌തത്‌. ഇരുപതിനായിരത്തോളം കർഷകരുടെ 40,000 മെട്രിക്‌ ടൺ നെല്ലിന്റെ പിആർഎസ്‌ തയ്യാറായി. 
കർഷകരുടെ ദുരിതം കണക്കിലെടുത്ത്‌ അടിയന്തരമായി തുക നൽകാൻ തീരുമാനിച്ച സർക്കാരിനെയും ജില്ലാ സഹകരണ ബാങ്കിനെയും കർഷകസംഘം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
പ്രധാന വാർത്തകൾ
 Top