25 September Saturday
രണ്ട്‌ കെട്ടിടങ്ങൾക്ക്‌ ശിലയിട്ടു

സ്‌കൂൾ കെട്ടിടവും ലാബും 
നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
 
പാലക്കാട്‌
ജില്ലയിലെ മൂന്ന് പുതിയ സ്‌കൂൾ കെട്ടിടത്തിന്റെയും  നവീകരിച്ച അഞ്ച് ലാബിന്റെയും ഉദ്‌ഘാടനവും രണ്ട്‌  സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.    
കിഫ്ബിയിൽനിന്ന്‌ അഞ്ച് കോടി രൂപ വിനിയോഗിച്ച്‌ നിർമിച്ച അലനല്ലൂർ ജിവിഎച്ച്എസ്എസ്, പത്തിരിപ്പാല ജിവിഎച്ച്എസ്എസ്, കിഫ്ബിയിൽനിന്ന്‌  മൂന്നു കോടി ധനസഹായത്തിൽ പൂർത്തിയാക്കിയ കൊപ്പം ജിവിഎച്ച്എസ്എസ്  എന്നീ സ്‌കൂളുകളുടെ ഉദ്‌ഘാടനവും പാലക്കാട്‌ ബിഗ് ബസാർ ജിഎച്ച്എസ്എസ്, മലമ്പുഴ ജിവിഎച്ച്എസ്എസ്, മുതലമട ജിഎച്ച്എസ്എസ്, കിഴക്കഞ്ചേരി ജിഎച്ച്എസ്എസ്, തേങ്കുറുശി  ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളിലെ നവീകരിച്ച ലാബുകളുടെ ഉദ്ഘാടനവുമാണ്  നടന്നത്. 
പട്ടഞ്ചേരി ജിഎച്ച്എസ്എസ്, പുത്തൂർ  ജിയുപിഎസ് സ്‌കൂളുകളിൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടന്നു.ജില്ലയിലെ പരിപാടിയിൽ മന്ത്രി കെ കൃഷ്ണൻകുട്ടി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top