16 September Monday
കുഴികളും വെള്ളക്കെട്ടും

കുതിരാനിൽ കുരുങ്ങി വാഹനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

വടക്കഞ്ചേരി-–-മണ്ണുത്തി ദേശീയപാതയിലെ വെള്ളക്കെട്ട്‌

വടക്കഞ്ചേരി
മഴ കനത്തതോടെ രൂപംകൊണ്ട വൻ കുഴികളും വെള്ളക്കെട്ടും വടക്കഞ്ചേരി-–-മണ്ണുത്തി ദേശീയപാതയിൽ അപകടക്കെണിയൊരുക്കുന്നു. വടക്കഞ്ചേരി മുതൽ മണ്ണുത്തിവരെ നൂറുകണക്കിന് കുഴികളാണുള്ളത്. ദേശീയപാതയുടെ ആറുവരിപ്പാത നിർമാണം പൂർത്തിയാക്കിയ റോഡും തകർന്നിട്ടുണ്ട്. സർവീസ് റോഡുകളിൽ ഉൾപ്പെടെ വൻ കുഴികളും വെള്ളക്കെട്ടുമാണുള്ളത്. 
കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്‌. ദേശീയപാതയിലെ കുഴികൾ അടയ്ക്കുമെന്ന്‌ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവർ ഉറപ്പു നൽകിയെങ്കിലും നടപടിയുണ്ടായില്ല. കരാർകമ്പനിയുടെ നേതൃത്വത്തിൽ കുഴി അടയ്ക്കൽ താൽക്കാലികമായി നടക്കുന്നുണ്ടെങ്കിലും മഴ പെയ്താൽ തകരുന്ന സ്ഥിതിയാണുള്ളത്. ഇരുമ്പുപാലത്തും കുതിരാനിലും രൂപംകൊണ്ട കുഴികൾമൂലം ഗതാഗതം സ്തംഭനം പതിവാണ്‌.
പ്രധാന വാർത്തകൾ
 Top