22 August Thursday

ഡ്രൈവർക്ക് തലകറക്കം നിയന്ത്രണംവിട്ട് ബസ‌് കാനയിൽ വീണു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019
ഒറ്റപ്പാലം
ഓട്ടത്തിനിടെ ഡ്രൈവർക്ക് തലകറക്കമുണ്ടായി  സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കാനയിലേയ്ക്ക‌് ചരിഞ്ഞ‌ു. അപകടത്തിൽ 11 പേർക്ക‌് പരിക്ക്. ഞായറാഴ‌്ച പകൽ മൂന്നിന‌് വാണിയംകുളം –-2 വില്ലേജ് ഓഫീസിനു സമീപമാണ് അപകടം. 
 ഡ്രൈവർ കേച്ചേരി കറുപ്പൻ വീട്ടിൽ ബാബു (55), കാരക്കാട് കൊട്ടാരത്തിൽ മുൻഷിദ് (30), കദീജ (35), മഞ്ഞളിങ്ങൽ പുവത്തിങ്കൽ സൈനബ (54), ലെക്കിടി കുന്നത്താട്ട് ഗോവിന്ദ് (18), കക്കാട്ടിരി കല്ലടി ഷീബ (36 ), ഹരിദാസ് (49), സരോജിനി (55), മലപ്പുറം അയിരൂർ മണ്ണാർക്കൽ രംഗനാഥൻ (52), മഞ്ഞളിങ്ങൽ അലിക്കൽ ജസീല (36), ഗുരുവായൂർ കറുത്തേടത്ത് ശ്രീജ സജീവ് ( 40) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ  കണ്ണിയംപുറം, വാണിയംകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഗുരുവായൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് റോഡിന്റെ എതിർ ഭാഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. 
തൊട്ടടുത്ത് കടയുടെ മുൻഭാഗം ഇടിച്ച് തകർത്ത ബസ‌് മരത്തിലിടിച്ച് കാനയിൽ വീണു. കടയുടെ മുൻവശത്ത് ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തലകറക്കത്തെ തുടർന്ന്  ഡ്രൈവർ സ്റ്റിയറിങ്ങിന‌് മുകളിലേക്ക് വീണു.  150 ഓളം മീറ്റർ ബസ് തനിയെ ഓടി.

 

പ്രധാന വാർത്തകൾ
 Top